സീയെല്ലെസ്‌ ബുക്സ്‌,തളിപ്പറമ്പ


സ്വാഗതം......!!
അക്ഷരങ്ങളെ സ്നേഹിക്കുകയും,ആദരിക്കുകയും,അംഗീകരിക്കുകയുംചെയ്യുന്ന ഏവരേയും സീയെല്ലെസ്‌ബുക്സിലേയ്ക്‌ സ്നേഹപൂര്‍വ്വം സ്വാഗതംചെയ്യുന്നു. .....


തികച്ചും സുതാര്യവും നിഷ്പക്ഷവുമായ ഒരുകുഞ്ഞു സംരംഭമാണിത്‌.സീയെല്ലെസ്ബുക്സിന്റെ തുടര്‍പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥമായി സഹകരിക്കുകയും അതിന്റെ വിജയത്തിനു വേണ്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുകയും ചെയ്യുക എന്നതല്ലാതെ ഇതില്‍ അംഗങ്ങളാകുവാന്‍ മറ്റു വ്യവസ്ഥകളൊന്നുമില്ല.


താല്‍പര്യമുള്ള ആര്‍ക്കും ഈ കൂട്ടായ്മയില്‍ പങ്കുചേരാം.
എഴുതുവാന്‍ കഴിവുള്ളവരുടെ രചനകള്‍ പുസ്തകമാക്കാനുള്ള സൗകര്യം സീയെല്ലെസ്‌ ബുക്സ്‌ ചെയ്തു തരും സൗജന്യ നിരക്കില്‍ ഇതിലെ അംഗങ്ങള്‍ക്ക്‌ പുസ്തകം എത്തിച്ചു കൊടുത്തും,
പുസ്തകശാലകള്‍, മറ്റുമാര്‍ഗ്ഗങ്ങള്‍ഇവയുടെ സഹകരണം ലഭ്യമാക്കിയും വിതരണവും സാദ്ധ്യമാക്കുന്നതാണ്‌.സീയെല്ലെസ്ബുക്സിന്റെ ഈ എളിയ സംരംഭത്തില്‍ ഏവരുടേയും നിസ്വാര്‍ഥ സാന്നിദ്ധ്യം സ്നേഹപൂര്‍വ്വം അഭ്യര്‍ഥിക്കുന്നു.
ലോകത്തിന്റെ ഏതു കോണിലായാലും ഗൃഹാതുരത്വം അനുഭവിക്കുന്ന മലയാളികളുടെ മനസ്സിന്‌ സാന്ത്വനമാകാന്‍ സിയെല്ലെസ്‌ ബുക്സ്‌ സദാസന്നദ്ധരാണ്‌.
ഒരിക്കല്‍ക്കൂടിസ്വാഗതം ആശംസിച്ചുകൊണ്ട്‌,
വിശ്വസ്തതയോടെ

പ്രസാധകര്‍

Monday, October 3, 2011

സീയെല്ലെസ് ബുക്സ് തളിപ്പറമ്പ
കഴിവുണ്ട് എങ്കിലും വേണ്ടത്ര പരിഗണന കിട്ടാത്തവര്‍ക്ക് ഒരു കൈത്താങ്ങാണ് സീയെല്ലെസ് ബുക്സ് .
2007 ജൂണ്‍ 30 നു തുടക്കം കുറിച്ച ഒരു കൊച്ചു സംരംഭം.
വലിയ വാഗ്ദാനങ്ങള്‍ ഒന്നും ഞങ്ങള്‍ക്ക് നല്‍കാന്‍ ഇല്ല. എങ്കിലും ലോകത്തിന്റെ ഏതു കോണില്‍ നിന്ന് ആവശ്യപ്പെട്ടാലും
പുസ്തകപ്രസിദ്ധീകരണ കാര്യത്തില്‍ നിങ്ങള്‍ ചെയ്യേണ്ടുന്ന ജോലി നിങ്ങള്‍ക്കായി ഞങ്ങള്‍ ചെയ്തുതരുന്നു.

ഇത് വരെ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് ഇതാണ്.


1 ലൌ ലി ഡാഫോഡില്‍സ്‌ ...(നോവല്‍.)...ലീല എം ചന്ദ്രന്‍പ്രകാശനം _.ശ്രീ ടി.പത്മനാഭന്‍
സ്വീകര്‍ത്താവ്._ ശ്രീ ടി .എന്‍ പ്രകാശ്‌
അവതാരകന്‍ _ഡോ.പ്രൊഫ.പ്രിയ ദര്‍ശന്‍ ലാല്‍ ....
സ്ഥലം _തളിപ്പറമ്പ്
തിയതി _..30 .06 .07 .

2
കണ്ണാടി ച്ചില്ലുകള്‍ (കവിതകള്‍) ശ്രീജാ ബാലരാജ് (യു.എസ്. ) .

പ്രകാശനം _ ശ്രീ എം കെ. സാനു.
സ്വീകര്‍ത്താവ് - ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്
അവതാരകന്‍ -_ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്.
സ്ഥലം _എറണാകുളം ..
തിയതി._22 12 ൨൦൦൭

3 ഹൃദയങ്ങള്‍ പറയുന്നത് (ഓര്‍ക്കുട്ട് കവിതകള്‍) 44 കവികള്‍


പ്രകാശനം_ശ്രീകുഞ്ഞപ്പ പട്ടാന്നൂര്‍
സ്വീകര്‍ത്താവ് _ശ്രീ കരുണാകരന്‍ പുതുശ്ശേരി.
അവതാരക._ ശ്രീമതി ലീല. എം ചന്ദ്രന്‍
സ്ഥലം ........കണ്ണൂര്‍
തിയതി 06 12 2008


4
പ്രയാണം ( കവിതകള്‍ )

പ്രിയ ഉണ്ണികൃഷ്ണന്‍ (യു .എസ്.എ)
പ്രകാശനം _ശ്രീ യു.കെ.കുമാരന്‍.
സ്വീകര്‍ത്താവ് _ശ്രീ മുഞ്ഞനാട് പത്മകുമാര്‍
. അവതാരകന്‍ _ ശ്രീ ജി .ഇന്ദു ഗോപന്‍ .
സ്ഥലം_പാലക്കാട്
തിയതി 07 .12 .2008


5 നെയ്ത്തിരികള്‍ (കഥകള്‍) ലീല എം ചന്ദ്രന്‍.
പ്രകാശനം ശ്രീ കരിവെള്ളൂര്‍ മുരളി.
സ്വീകര്‍ത്താവ് ശ്രീ സന്തോഷ്‌ കീഴാറ്റൂര്‍ (സീരിയല്‍ -നാടക -സിനിമ നടന്‍)
അവതാരകന്‍ ശ്രീ ടി .എന്‍ പ്രകാശ്‌
സ്ഥലം തളിപ്പറമ്പ്
തിയതി 23 .07 .2009


6 സ്വപ്നങ്ങള്‍ (കവിതകള്‍)
സപ്ന അനു ബി ജോര്‍ജ് (മസ്കറ്റ് )

പ്രകാശനം :ശ്രീ മേലത്ത് ചന്ദ്ര ശേഖരന്‍
സ്വീകര്‍ത്താവ് :ശ്രീ കെ. .ബാലകൃഷ്ണന്‍ കൊയ്യാല്‍ (ഏ.ഐ.ആര്‍ ,കണ്ണൂര്‍ )
അവതാരകന്‍ : ശ്രീ ബാബു മാത്യു (മുംബൈ)
സ്ഥലം: തളിപ്പറമ്പ്
തിയതി 28 .12 .2009.


7.ദലമര്‍മ്മരങ്ങള്‍ (കവിതാ സമാഹാരം.)
ബ്ലോഗ്‌ കവിതകള്‍

പ്രകാശകന്‍ .ശ്രീ പപ്പന്‍ മുറിയാത്തോട് (സീരിയല്‍ -നാടക -സിനിമ നടന്‍)
സ്വീകര്‍ത്താവ് .ശ്രീ ബാലകൃഷ്ണന്‍ പാപ്പിനിശ്ശേരി(സീരിയല്‍ -നാടക -സിനിമ നടന്‍)
അവതാരകന്‍ .ശ്രീ പി.കെ.ഗോപി.
വേദി.തളിപ്പറമ്പ് മൂത്തേടത്ത് ഹൈ സ്കൂള്‍
തിയതി.28 .08 .2010


8. സാക്ഷ്യപത്രങ്ങള്‍ (കഥാ സമാഹാരം )
ബ്ലോഗ്‌ കഥകള്‍


പ്രകാശകന്‍ .ശ്രീവത്സന്‍ അഞ്ചാം പീടിക(കഥാകൃത്ത് )
സ്വീകര്‍ത്താവ് .ഡോ .പ്രിയദര്‍ശന്‍ലാല്‍
അവതാരകന്‍ .ശ്രീ ബാബു മാത്യു മുംബൈ
വേദി.തളിപ്പറമ്പ് മൂത്തേടത്ത് ഹൈ സ്കൂള്‍
തിയതി.28 .08 .2010


9. വൈജയന്തി.(കവിതാ സമാഹാരം) ഷാജി നായരമ്പലം
അവതാരകന്‍ ശ്രീ.എന്‍.കെ.ദേശം
വേദി.ഇടപ്പിള്ളി ചങ്ങമ്പുഴ പാര്‍ക്ക് ,എറണാകുളം
തിയതി.12 .09 .2010


10.അര്‍ദ്ധനിമീലിതം (കഥകള്‍)
വര്‍ക്കലശ്രീകുമാര്‍

പ്രകാശക :ശ്രീമതി സീമ ടീച്ചര്‍ ,എം.പി.
സ്വീകര്‍ത്താവ് :ശ്രീമതി ലീല എം ചന്ദ്രന്‍
വേദി :വൈലോപ്പിള്ളി സംസ്കൃതി ഭവന്‍,തിരുവനന്തപുരം.
തിയതി :19.12.201011. കറുത്ത സ്വപ്നത്തില്‍ ഒരു മുല്ലപ്പെരിയാര്‍ (കവിതകള്‍ )
ബാബു
മാത്യൂ ,മുംബൈ
അവതാരകന്‍: പ്രൊഫ.മാത്യു ഉലകുംതറ
വേദി പാരീഷ് ഹാള്‍, മീരാ -ഭയന്തര്‍ റോഡ്‌,
മഹാരാഷ്ട്ര
തിയതി :11.1.11

12 .വഴിമരങ്ങളുടെ സ്മൃതി മണ്ഡപങ്ങള്‍ (കവിതകള്‍)
ധന്യമഹേന്ദ്രന്‍


http://4.bp.blogspot.com/-gIEVANPnb94/TZM2ZJdGyRI/AAAAAAAAAMk/bp-nQvVb5Rw/s1600/scan0002.jpg


പ്രകാശകന്‍ : ശ്രീ പവിത്രന്‍ തീക്കുനി(കവി)സ്വീകര്‍ത്താവ്: ശ്രീമതി സരോജിനി ടീച്ചര്‍
വേദി :മുളംതുരുത്തി യുനിവേര്സല്‍ ആര്‍ട്സ് കോളേജ് (എറണാകുളം)തിയതി :27.03.2011


13 മൌനജ്ജ്വാലകള്‍ (ബ്ലോഗര്‍മാരുടെ കവിതകളുടെ സമാഹാരം )പ്രകാശകന്‍: ശ്രീ കെ പി രാമനുണ്ണി
സ്വീകര്‍ത്താവ്:ശ്രീ ഖാദര്‍ പട്ടേപ്പാടം(കഥാകാരന്‍ )
വേദി: തുഞ്ചന്‍ പറമ്പ്,തിരൂര്‍തിയതി :17 . 04 . ൨൦൧൧ 14.നേരുറവകള്‍ (ബ്ലോഗര്‍ മാരുടെ കഥാ സമാഹാരം )

പ്രകാശകന്‍: ശ്രീ കെ പി രാമനുണ്ണി
സ്വീകര്‍ത്താവ് : പാവത്താന്‍ (പ്രശസ്ത ബ്ലോഗര്‍)
വേദി: തുഞ്ചന്‍ പറമ്പ്,തിരൂര്‍തിയതി :17 . 04 . 2011
15.ഓക്സിജന്‍ (കഥകള്‍ )
ജോമോന്‍ ആന്റണി

പ്രകാശകന്‍: ശ്രീ കെ പി രാമനുണ്ണി
സ്വീകര്‍ത്താവ് :ശ്രീ സന്ദീപ്‌ സലിം( സബ് എഡിറ്റര്‍ ,പ്രശസ്ത ബ്ലോഗര്‍ )
വേദി: തുഞ്ചന്‍ പറമ്പ്,തിരൂര്‍തിയതി :17 . 04 . 2011


16 .ശലഭ സന്ധ്യകള്‍ (കവിതകള്‍ )
പി.എം.ജോണ്‍

അവതാരകന്‍ :ശ്രീ വി വി ജോണ്‍ വടക്കേടത്ത്
പ്രകാശനത്തിനൊരുങ്ങുന്നു .

17 .രാമായണക്കാഴ്ചകള്‍ (കവിതകള്‍ )
ഷാജി നായരമ്പലം

അവതാരക:ഡോ.ഗീതാ സുരാജ്

Tuesday, April 19, 2011

പുസ്തകപ്രകാശന റിപ്പോര്‍ട്ട്

തളിപ്പറമ്പ് സീയെല്ലെസ് ബുക്സ് പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ സ്മരണ ഉണര്‍ത്തിയ തിരൂരിലെ തുഞ്ചന്‍ പറമ്പില്‍ വച്ച് ശ്രീ കെ.പി.രാമനുണ്ണി നിര്‍വഹിച്ചു.

ബ്ലോഗര്‍മാരുടെ കവിതകളുടെ സമാഹാരമായ മൌനജ്ജ്വാലകള്‍ ശ്രീ കെ പി രാമനുണ്ണി യില്‍ നിന്നുംബ്ലോഗര്‍ ശ്രീ ഖാദര്‍ പട്ടേ പ്പാടം ഏറ്റു വാങ്ങി
ചിത്രങ്ങൾ.. 1 2


2.
നേരുറവകള്‍


ബ്ലോഗര്‍ മാരുടെ കഥാ സമാഹാരമായ നേരുറവകള്‍ കൈയേറ്റത് പ്രശസ്ത ബ്ലോഗര്‍ പാവത്താന്‍ ആണ്.
ചിത്രങ്ങൾ.. 1 2

ജോമോന്‍ ആന്റണിയുടെ 23 കഥകളുടെ സമാഹാരം ഓക്സിജന്‍ ഏറ്റു വാങ്ങിയത് പ്രശസ്ത ബ്ലോഗറും ദീപിക പത്രത്തിന്റെ സബ് എഡിറ്ററുമായ ശ്രീ:സന്ദീപ്‌ സലിം ആണ്
ചിത്രങ്ങൾ. 1 2ബ്ലോഗ്ഗേര്‍സിന്റെ രചനകള്‍ ഇങ്ങനെ വെളിച്ചം കാണുന്നതില്‍ ശ്രീ രാമനുണ്ണി സര്‍ സന്തോഷവും ആശംസയും അറിയിച്ചു.സമാഹാരത്തിലെ ചില രചനകളെപ്പറ്റി അദ്ദേഹം പ്രത്യേകം പ്രതിപാദിക്കുകയുണ്ടായി.
ബ്ലോഗ്‌ മീറ്റിലെ ഒരു പ്രധാന പരിപാടിയായിരുന്നു പുസ്തകങ്ങളുടെ പ്രകാശനം.
ശ്രീമതി ലീല എം ചന്ദ്രന്‍ എല്ലാവര്ക്കും നന്ദി പറഞ്ഞു.

Monday, April 11, 2011

പുസ്തകങ്ങളുടെ പ്രകാശനം

തളിപ്പറമ്പ് സീയെല്ലെസ് ബുക്സ് പ്രസിദ്ധീകരിക്കുന്ന
ബ്ലോഗര്‍ ജോമോന്‍ ആന്റണിയുടെ കഥകള്‍
ഓക്സിജന്‍ ,
ബ്ലോഗര്‍മാരുടെ രചനകള്‍ ഉള്‍പ്പെടുത്തിയ നേരുറവകള്‍ കഥാസമാഹാരം ,
മൌനജ്ജ്വാലകള്‍
കവിതാസമാഹാരം
എന്നീ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം

2011 ഏപ്രില്‍ മാസം 17 ന് തിരൂരിലെ തുഞ്ചന്‍ പറമ്പില്‍ വച്ച് 11 മണിക്കും 1 മണിക്കും ഇടയിലുള്ള ശുഭമുഹൂര്‍ത്തങ്ങളില്‍ നടക്കുന്നു.

ഒരു പക്ഷെ ഇതിലൊരെണ്ണം പ്രകാശനം നടക്കുന്നത് നിങ്ങളുടെ കൈകളിലൂടെയായിരിക്കും .
അതിനുള്ള
അവസരം സീയെല്ലെസ്സ് ബുക്സ് നിങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
തികച്ചും ലളിതവും സൌഹൃദപരവുമായ രീതിയില്‍ നമുക്കീ ചടങ്ങ് ഗംഭീരമാക്കാം.
എല്ലാ ബ്ലോഗരേയും മറ്റ് ഏവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു.

സ്നേഹപൂര്‍വ്വം

പ്രസാധകര്‍

Wednesday, March 30, 2011

പുസ്തകപ്രകാശന റിപ്പോര്‍ട്ട്

തളിപ്പറമ്പ് സീയെല്ലെസ് ബുക്സ് പ്രസിദ്ധീകരിച്ച ധന്യ മഹേന്ദ്രന്റെ വഴിമരങ്ങളുടെ സ്മൃതി മണ്ഡപങ്ങള്‍ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം,27.03.2011 നു 10 മണിക്ക് മുളം തുരുത്തി യുനിവേര്സല്‍ ആര്‍ട്സ് കോളേജില്‍ പ്രിന്‍സിപ്പാള്‍ തോമസ്‌ സാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വച്ച് ധന്യയുടെ പ്രിയപ്പെട്ട മലയാളം അധ്യാപികയായ സരോജിനി ടീച്ചര്‍ക്ക്‌ ആദ്യ പ്രതി നല്‍കിക്കൊണ്ട് പ്രശസ്ത കവി പവിത്രന്‍ തീക്കുനി നിര്‍വഹിച്ചു.
ചടങ്ങ് ഉദ്ഘാടനം ചെയ്തത് മുളംതുരുത്തി പഞ്ചായത്ത്‌ പ്രസിഡണ്ട് ആണ് .തീക്കുനിയുടെപ്രസംഗം ഹൃസ്വമെങ്കിലുംഹൃദയസ്പര്‍ശിയായിരുന്നു.
സരോജിനി ടീച്ചര്‍ ധന്യയുടെ സ്ക്കൂള്‍ ജീവിതത്തിലെ അനുഭവങ്ങള്‍ അനുസ്മരിച്ചു.
ശ്രീ മനോരാജ്,ശ്രീമതി ഇന്ദ്രസേന എന്നിവര്‍ ധന്യയുടെ കവിതകള്‍ സദസ്യര്‍ക്ക് പരിചയപ്പെടുത്തി.
ശ്രീ സി.കെ റജി, ശ്രീകുമാര്‍ സര്‍ ,ലീല എം ചന്ദ്രന്‍ ,ശ്രീ ചക്രവര്‍ത്തി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ശ്രീ മഹേന്ദ്രമണി സ്വാഗതവും കുമാരി ധന്യ നന്ദിയും പറഞ്ഞു.
ജുബിന്‍ എടത്വ ,സ്വാതി,സജ്ന തുടങ്ങിയ ഓര്‍ക്കുട്ട് ,ബ്ലോഗ്‌ ,കമ്മ്യുനിട്ടി അംഗങ്ങള്‍ സദസ്സിനെ സമ്പന്നമാക്കി.
പങ്കെടുത്തവര്‍ക്ക് ലഘുഭക്ഷണം ഒരുക്കിയിരുന്നു.
ഉച്ചയോടെ ചടങ്ങ് സമാപിച്ചു.
Thursday, March 24, 2011

പുസ്തകപ്രകാശനം

പ്രിയപ്പെട്ടവരേ ,
തളിപ്പ റമ്പ് സീയെല്ലെസ്സ് ബുക്സ് പ്രസിദ്ധീകരിക്കുന്ന കുമാരി ധന്യ മഹേന്ദ്രന്റെ വഴിമരങ്ങളുടെ സ്മൃതി മണ്ഡപങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം 2011 മാര്‍ച്ച്‌ 27 ന് പത്തുമണിക്ക് എറണാകുളം ജില്ലയിലെ മുളംതുരുത്തി യൂണിവേഴ്സല്‍ ആര്‍ട്സ് കോളേജില്‍ വച്ച്
ശ്രീ പവിത്രന്‍ തീക്കുനി നിര്‍വഹിക്കുന്നു.ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കുന്ന ഈ ചടങ്ങില്‍ ,താങ്കളുടെ സാന്നിദ്ധ്യവും അഭ്യര്‍ഥി ക്കുന്നു.
സ്നേഹപൂര്‍വ്വം ,
പ്രസാധകര്‍, സീയെല്ലെസ് ബുക്സ് ,
തളിപ്പറമ്പ

Monday, January 24, 2011

പുസ്തക പ്രകാശനം

കറുത്തസ്വപ്നത്തില്‍ ഒരു മുല്ലപ്പെരിയാര്‍
ബാബു മാത്യു മുബൈ
സുഹൃത്തേ,
തളിപ്പറമ്പ്‌ സീയെല്ലെസ്‌ ബുക്സിന്റെ പുതിയ പുസ്തകമായ കറുത്ത സ്വപ്നത്തില്‍ ഒരു മുല്ലപ്പെരിയാര്‍ എന്ന കവിതാസമാഹാരം 29.01.11നു ശനിയാഴ്ച വൈകുന്നേരം കണ്ണൂര്‍ ജില്ലയിലെ മണിക്കടവ്‌ സെന്റ്‌ തോമസ്‌ ഹൈ സ്കൂള്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ചേരുന്ന സാംസ്കാരികസമ്മേളനത്തില്‍ വച്ച്‌ കോണ്‍ഗ്രസ്‌ നിയമസഭാകക്ഷിചീഫ്‌ വിപ്പും,ഇരിക്കൂര്‍ എം എല്‍ എ യുമായ ശ്രീ കെ.സി.ജോസഫ്‌,തലശ്ശേരിരൂപതാ കോര്‍പ്പറേറ്റീവ്‌ മാനേജര്‍ ഫാദര്‍ ജെയിംസ്ചെല്ലംകോട്ടിനു നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിക്കുന്നു.
സി.ഐ.ടി.യു മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി സഖാവ്‌ പി ആര്‍ കൃഷ്ണന്‍,ഉളിക്കല്‍ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ബെന്നി തോമസ്‌,മണിക്കടവ്‌ സെന്റ്‌ തോമസ്‌ പള്ളി വികാരി ഫാദര്‍ മാത്യു പയ്യാമ്മാക്കല്‍ സീയെല്ലെസ്‌ ബുക്സ്‌ മാനേജിംഗ്‌ ഡയറക്ടര്‍ ശ്രീമതി.ലീല എം ചന്ദ്രന്‍,ജനപ്രതിനിധികള്‍,സാംസാരിക നായകര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും .
പ്രസ്തുത ചടങ്ങിലേയ്ക്കു ഏവരേയും സ്വാഗതം ചെയ്യുന്നു.

സ്നേഹപൂര്‍വം
പ്രസാധകര്‍,
സീയെല്ലെസ് ബുക്സ് ,
തളിപ്പറമ്പ.
25.01.2011

ഉദ്ഘാടനവും ആദ്യകൃതിയുടെപ്രകാശനവും

2007ജൂണ്‍ 30ന്‌വൈകുന്നേരം 5മണിക്ക്‌ പ്രൊഫ: പി.മോഹന്‍ ദാസിന്റെ അദ്ധ്യക്ഷതയില്‍ സീയെല്ലെസ്‌ ബുക്സിന്റെ ഔപചാരികമായ ഉദ്ഘാടനം മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ശ്രീ. ടി. പദ്‌മനാഭന്‍, ശ്രീമതി ലീല എം ചന്ദ്രന്റെ "ലൗലി ഡാഫോഡില്‍സ്‌"എന്ന നോവല്‍ ശ്രീ.ടി.എന്‍.പ്രകാശിനു നല്‌കി നിര്‍വഹിച്ചു.
സീയെല്ലെസ്‌ ബുക്സിന്റെ ഈ നൂതന സംരംഭത്തെ ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം മുക്തകണ്‍ഠം പ്രശംസിച്ചു. മുഖ്യ പ്രഭാഷകന്‍ ശ്രീ.ടി.എന്‍.പ്രകാശ്‌ സീയെല്ലെസ്‌ ബുക്സിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ആശംസകള്‍ നേരുകയുംചെയ്തു.
പ്രൊഫ:ഡോ:പ്രിയദര്‍ശന്‍ ലാല്‍ നോവല്‍ സദസ്സിനു പരിചയപ്പെടുത്തി.പെണ്ണെഴുത്തിന്റെ പരാധീനതകളില്ലാതെ പക്വമാര്‍ന്ന ശൈലിയില്‍ സാങ്കേതികത്തികവോടെ രചിക്കപ്പെട്ട നോവലാണ്‌ ലൗലീ ഡാഫോഡില്‍സെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി.
വായനയുടെ കാര്യത്തില്‍ അലസരായവരും ഈ നോവല്‍ ഒന്നു മറിച്ചു നോക്കാന്‍ മനസ്സുകാണിച്ചാല്‍ അതു വായിക്കുമെന്നകാര്യം ഉറപ്പാണെന്ന് ശ്രീ.പയ്യന്നൂര്‍ കുഞ്ഞിരാമന്‍,ശ്രീ.പി.മഹേശ്വരന്‍ നമ്പൂതിരി എന്നിവര്‍ ആശംസാ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
നിറഞ്ഞ സദസ്സില്‍ മാധ്യമ പ്രവര്‍ത്തകര്‍,ദൂരെദിക്കുകളില്‍ നിന്നും ഇതിനായിമാത്രം എത്തിപ്പെട്ട ഓര്‍ക്കുട്ട്‌ സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരുന്നു.ശ്രീമതി ലീല എം.ചന്ദ്രന്‍ ഏവര്‍ക്കും ഹൃദയപൂര്‍വം നന്ദി പറഞ്ഞു......ലളിതമായ ചായ സല്‍ക്കാരത്തോടു കൂടി യോഗം സമംഗളം സമാപിച്ചു......


രണ്ടാം പുസ്തകപ്രകാശനം

സീയെല്ലെസ്‌ ബുക്സ്‌ പ്രസിദ്ധീകരിക്കുന്ന ശ്രീമതി ശ്രീജ ബാലരാജിന്റെ 'കണ്ണാടിച്ചില്ലുകള്‍' എന്ന കവിതാസമാഹാരം പ്രശസ്ത നിരൂപകനും വാഗ്മിയുമായ പ്രൊഫ: എം.കെ.സാനു പ്രിയ കവി ശ്രീ.ബാലചന്ദ്രന്‍ ചുള്ളിക്കാടിനു നല്‍കി പ്രകാശനം നിര്‍വഹിക്കുന്നു.
വേദി: ശ്രീ അച്യുതമേനോന്‍ മെമ്മോറിയല്‍ ഹാള്‍, എറണാകുളം.സമയം:2007ഡിസംബര്‍ 22ന്‌

കാര്യപരിപാടി
ഈശ്വരപ്രാര്‍ഥന: സ്വാഗതം: ലീല എം ചന്ദ്രന്‍
‍അദ്ധ്യക്ഷന്‍: ശ്രീ കെ.കരുണാകരന്‍[അസ്സി.എക്സൈസ്‌ കമ്മീഷണര്‍(ലോ),എറണാകുളം.
പുസ്തക പ്രകാശനം:പ്രൊഫ:എം.കെ,സാനു
പുസ്തക പരിചയം:ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌
ആശംസകള്‍:ശ്രീ ബാബു മാത്യു.(സീക്കര്‍,മുംബൈ.):
ശ്രീ :ജയകുമാര്‍ ചെങ്ങമനാട്‌(വൈലോപ്പിള്ളി അവാര്‍ഡ്‌ ജേതാവ്‌):
ശ്രീ :എ.കെ ജോസഫ്‌
കവിതാലാപനം:ശ്രീ.കല്ലറഗോപന്‍
ശ്രീ : പ്രദീപ്‌ സോമസുന്ദരന്‍
മറുവാക്ക്‌: ശ്രീമതി ശ്രീജാ ബാലരാജ്‌.

സീയെല്ലെസ്‌ ബുക്സിന്റെ രണ്ടാമത്തെ പുസ്തകം ശ്രീമതി ശ്രീജ ബാലരാജ്‌ രചിച്ച'കണ്ണാടിച്ചില്ലുകള്‍'എന്ന കവിതാസമാഹാരം ,
എറണാകുളം ശ്രീ അച്യുതമേനോന്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ: എം.കെ.സാനു ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിനു നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
അറിയപ്പെടുന്ന പ്രസാധകര്‍ പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ മടികാണിക്കുന്ന ഈ കാലത്ത്‌ അങ്ങിനെയുള്ളവരുടെ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാകുന്ന സീയെല്ലെസ്ബുക്സിന്റെ ദൗത്യം തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് സാനു സാര്‍ തന്റെ പ്രസംഗത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞു. തന്റെ ശിഷ്യയായ ശ്രീജയുടെ കവിതകള്‍ കാവ്യഗുണം തികഞ്ഞതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു കവയത്രി എന്നനിലയില്‍ ശ്രീജ അറിയപ്പെടട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

ധര്‍മ്മസങ്കടങ്ങളുടെ ശബ്ദരേഖയാണ്‌ ശ്രീജയുടെ കവിതകള്‍ എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ തന്റെ പ്രസംഗത്തില്‍ അറിയിച്ചു.
സ്നേഹത്തിന്റെ ആഹ്ലാദവും സ്നേഹരാഹിത്യത്തിന്റെ വേദനയും പലതലങ്ങളില്‍, പലരീതികളില്‍ ആവിഷ്കരിക്കുന്ന ഈ രചനാ വൈഭവം നെടുവീര്‍പ്പുകളിലൂടെ നമ്മെ നന്മയിലേയ്ക്ക്‌ ക്ഷണിക്കുകയാണ്‌. ഊഷരമായ ഇന്നത്തെ മനുഷ്യാവസ്ഥയില്‍ അത്ര തന്നെ ധാരാളം എന്ന് അവതാരികയിലും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു.

ശ്രീജയുടെ ഓരോ കവിതകളും ഒന്നിനൊന്നു മെച്ചപ്പെട്ടവയെന്ന് അദ്ധ്യക്ഷനും ആശംസാ പ്രാസംഗീകരും ഏകകണ്‍ഠമായി അഭിപ്രായപ്പെട്ടു.
ശ്രീ. ബാബു മാത്യു "കണ്ണാടിച്ചില്ലുകളി" ലെകവിതകളെക്കുറിച്ച്‌ നല്ലൊരു പഠനംതന്നെനടത്തിയിരുന്നു. ശ്രീ.കല്ലറ ഗോപന്‍, ശ്രീ.പ്രദീപ്‌ സോമസുന്ദരന്‍ എന്നീ ഗായകര്‍ "കണ്ണാടിച്ചില്ലുകളി"ലെ കവിതകള്‍ ഈണം നല്‍കി പാടിയത്‌ ചടങ്ങിന്റെ ചാരുതയേറ്റി.
ശ്രീമതി ശ്രീജ എല്ലാവര്‍ക്കും ഹൃദയപൂര്‍വം നന്ദി പറഞ്ഞു.