സീയെല്ലെസ്‌ ബുക്സ്‌,തളിപ്പറമ്പ


സ്വാഗതം......!!
അക്ഷരങ്ങളെ സ്നേഹിക്കുകയും,ആദരിക്കുകയും,അംഗീകരിക്കുകയുംചെയ്യുന്ന ഏവരേയും സീയെല്ലെസ്‌ബുക്സിലേയ്ക്‌ സ്നേഹപൂര്‍വ്വം സ്വാഗതംചെയ്യുന്നു. .....


തികച്ചും സുതാര്യവും നിഷ്പക്ഷവുമായ ഒരുകുഞ്ഞു സംരംഭമാണിത്‌.സീയെല്ലെസ്ബുക്സിന്റെ തുടര്‍പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥമായി സഹകരിക്കുകയും അതിന്റെ വിജയത്തിനു വേണ്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുകയും ചെയ്യുക എന്നതല്ലാതെ ഇതില്‍ അംഗങ്ങളാകുവാന്‍ മറ്റു വ്യവസ്ഥകളൊന്നുമില്ല.


താല്‍പര്യമുള്ള ആര്‍ക്കും ഈ കൂട്ടായ്മയില്‍ പങ്കുചേരാം.
എഴുതുവാന്‍ കഴിവുള്ളവരുടെ രചനകള്‍ പുസ്തകമാക്കാനുള്ള സൗകര്യം സീയെല്ലെസ്‌ ബുക്സ്‌ ചെയ്തു തരും സൗജന്യ നിരക്കില്‍ ഇതിലെ അംഗങ്ങള്‍ക്ക്‌ പുസ്തകം എത്തിച്ചു കൊടുത്തും,
പുസ്തകശാലകള്‍, മറ്റുമാര്‍ഗ്ഗങ്ങള്‍ഇവയുടെ സഹകരണം ലഭ്യമാക്കിയും വിതരണവും സാദ്ധ്യമാക്കുന്നതാണ്‌.സീയെല്ലെസ്ബുക്സിന്റെ ഈ എളിയ സംരംഭത്തില്‍ ഏവരുടേയും നിസ്വാര്‍ഥ സാന്നിദ്ധ്യം സ്നേഹപൂര്‍വ്വം അഭ്യര്‍ഥിക്കുന്നു.
ലോകത്തിന്റെ ഏതു കോണിലായാലും ഗൃഹാതുരത്വം അനുഭവിക്കുന്ന മലയാളികളുടെ മനസ്സിന്‌ സാന്ത്വനമാകാന്‍ സിയെല്ലെസ്‌ ബുക്സ്‌ സദാസന്നദ്ധരാണ്‌.
ഒരിക്കല്‍ക്കൂടിസ്വാഗതം ആശംസിച്ചുകൊണ്ട്‌,
വിശ്വസ്തതയോടെ

പ്രസാധകര്‍

Saturday, September 18, 2010

തളിപ്പറമ്പ് സീയെല്ലെസ്സ് ബുക്സിന്റെ ഏറ്റവും പുതിയ പുസ്തകങ്ങള്‍
ബ്ലോഗില്‍ നിന്നും
അല്ലാതെയും തെരഞ്ഞെടുക്കപ്പെട്ട
സ്വദേശികളും പ്രവാസികളുമായ എഴുത്തുകാരുടെ
48 കവിതകള്‍ ഉള്‍ക്കൊള്ളുന്ന ദലമര്‍മ്മരങ്ങള്‍,
21 കഥകള്‍ അടങ്ങിയ സാക്ഷ്യ പത്രങ്ങള്‍ ,
ശ്രീ ഷാജി നായരമ്പലത്തിന്റെ
35 കവിതകളുടെ സമാഹാരം വൈജയന്തി.

ദലമര്‍മ്മരങ്ങള്‍.,
പ്രതികൂല സാഹചര്യങ്ങളെയും നാവില്‍ പടര്‍ന്ന അര്‍ബുദ ത്തെയും കവിതയുടെ വഴിയിലൂടെ അതിജീവിക്കാന്‍ ശ്രമിച്ചിട്ടും
വിധിയുടെ മുന്നില്‍ കീഴടങ്ങേണ്ടി വന്ന ,ബ്ലോഗ്‌,കമ്മ്യുനിടി എന്നിവയിലെ നിത്യ സാന്നിദ്ധ്യമായി
എല്ലാവരുടെയുംസ്നേഹപാത്രമായിരു
ന്ന കൊച്ചുകവയിത്രി
രമ്യ ആന്റണിക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ദലമര്മ്മരങ്ങള്‍
കവിതയുടെ ചൈതന്യഭൂപടം എന്നാണ് അവതാരികയില്‍
ശ്രീ പി.കെ ഗോപി വിശദീകരിച്ചിട്ടുള്ളത്
.





സാക്ഷ്യ പത്രങ്ങള്‍
ചെറുകഥകളുടെ തനതു ശൈലി കൈവിടാതെ,ആശാവഹമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് രചിക്കപ്പെട്ടിട്ടുള്ള സാക്ഷ്യപത്രത്തിലെ കഥകള്‍ കഥാരാമത്തിലെ വര്‍ണ്ണ പുഷ്പങ്ങള്‍ ആയി
ശ്രീ ബാബു മാത്യു
വിന്റെ വിശകലനം സാക്ഷ്യപ്പെടുത്തുന്നു.










വൈജയന്തി

വൃത്ത നിബദ്ധമായ 35കവിതകളാണ് ഷാജി നായരമ്പലത്തിന്റെ വൈജയന്തിയിലുള്ളത്.
മുഖം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മലയാള കവിതക്ക് ഒരു പുനര്‍ജനി
താളവും ഈണവുമുള്ള കവിതകള്‍ അന്യം നിന്നു പോകാതെ , പുതുതലമുറക്ക് അവയോട് ആഭിമുഖ്യമുണ്ടാക്കുവാന്‍ തികച്ചും യോഗ്യമാണ് ഷാജിയുടെ കവിതകള്‍
ശ്രീ എന്‍ കെ ദേശമാണു വൈജയന്തിക്കു അവതാരിക എഴുതിയിരിക്കുന്നത്


ദല മര്മ്മരങ്ങളിലും സാക്ഷ്യപത്രങ്ങളിലും
വൈജയന്തിയിലും വിഭിന്നങ്ങളായ ചിന്തകളും രചനാരീതികളും ആണുള്ളത്.
വായനക്കാരന്റെ മനസ്സിനെ തൊട്ടു ണര്ത്താന്‍ പര്യാപ്തമാണ് അവ.



ഏവരുടെയും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

Friday, September 10, 2010

സീയെല്ലെസ് ബുക്സ് തളിപ്പറമ്പ
കഴിവുണ്ട് എങ്കിലും വേണ്ടത്ര പരിഗണന കിട്ടാത്തവര്‍ക്ക് ഒരു കൈത്താങ്ങാണ് സീയെല്ലെസ് ബുക്സ് .
2007 ജൂണ്‍ 30 നു തുടക്കം കുറിച്ച ഒരു കൊച്ചു സംരംഭം
.
വലിയ വാഗ്ദാനങ്ങള്‍ ഒന്നും ഞങ്ങള്‍ക്ക് നല്‍കാന്‍ ഇല്ല. എങ്കിലും ലോകത്തിന്റെ ഏതു കോണില്‍ നിന്ന്ആവശ്യപ്പെട്ടാലും
പുസ്തകപ്രസിദ്ധീകരണ കാര്യത്തില്‍ നിങ്ങള്‍ ചെയ്യേണ്ടുന്ന ജോലി നിങ്ങള്‍ക്കായി ഞങ്ങള്‍ ചെയ്തുതരുന്നു.

ഇത് വരെ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് ഇതാണ്.


1 ലൌ ലി ഡാഫോഡില്‍സ്‌ ...(നോവല്‍.)...ലീല എം ചന്ദ്രന്‍
പ്രകാശനം _.ശ്രീ. ടി.പത്മനാഭന്‍
സ്വീകര്‍ത്താവ്._ ശ്രീ.ടി .എന്‍ പ്രകാശ്‌
അവതാരകന്‍ _ഡോ.പ്രൊഫ.പ്രിയ ദര്‍ശന്‍ ലാല്‍ ....
സ്ഥലം _തളിപ്പറമ്പ്
തിയതി _..30 .06 .07 .
2 കണ്ണാടി ച്ചില്ലുകള്‍ (കവിതകള്‍) ശ്രീജാ ബാലരാജ് (യു.എസ്. ) .
പ്രകാശനം _ ശ്രീ.എം കെ. സാനു.
സ്വീകര്‍ത്താവ് - ശ്രീ. ബാലചന്ദ്രന്‍ ചുള്ളിക്കാട്
അവതാരകന്‍ -_ ശ്രീ.ബാലചന്ദ്രന്‍ ചുള്ളിക്കാട്.
സ്ഥലം _എറണാകുളം ..
തിയതി._22 12 2007
3 ഹൃദയങ്ങള്‍ പറയുന്നത് (ഓര്‍ക്കുട്ട് കവിതകള്‍) 44 കവികള്‍
പ്രകാശനം_ശ്രീ.കുഞ്ഞപ്പ പട്ടാന്നൂര്‍
സ്വീകര്‍ത്താവ് _ശ്രീ .കരുണാകരന്‍ പുതുശ്ശേരി.
അവതാരക._ ശ്രീമതി . ലീല. എം ചന്ദ്രന്‍
സ്ഥലം ........കണ്ണൂര്‍
തിയതി 06 12 2008
4 പ്രയാണം ( കവിതകള്‍ )
പ്രിയ ഉണ്ണികൃഷ്ണന്‍ (യു .എസ്.എ)
പ്രകാശനം _ശ്രീ.യു.കെ.കുമാരന്‍.
സ്വീകര്‍ത്താവ് _.മുഞ്ഞനാട് പത്മകുമാര്‍
. അവതാരകന്‍ _ ശ്രീ.ജി .ഇന്ദു ഗോപന്‍ .
സ്ഥലം_പാലക്കാട്
തിയതി 07 .12 .2008
5 നെയ്ത്തിരികള്‍ (കഥകള്‍) ലീല എം ചന്ദ്രന്‍.
പ്രകാശനം ശ്രീ.കരിവെള്ളൂര്‍ മുരളി.
സ്വീകര്‍ത്താവ് ശ്രീ.സന്തോഷ്‌ കീഴാറ്റൂര്‍
അവതാരകന്‍ ശ്രീ.ടി .എന്‍ പ്രകാശ്‌
സ്ഥലം തളിപ്പറമ്പ്
തിയതി 23 .07 .2009
6 സ്വപ്നങ്ങള്‍ (കവിതകള്‍) സപ്ന അനു ബി ജോര്‍ജ് (മസ്കറ്റ് )
പ്രകാശനം ശ്രീ മേലത്ത് ചന്ദ്ര ശേഖരന്‍
സ്വീകര്‍ത്താവ് ശ്രീ.കെ. .ബാലകൃഷ്ണന്‍
അവതാരകന്‍ ബാബു മാത്യു (മുംബൈ)
സ്ഥലം തളിപ്പറമ്പ്
തിയതി 28 .12 .2009.
7 . സ്വപ്നങ്ങളിലേയ്ക്കുള്ള വഴികള്‍ (കവിതകള്‍ ) ബിനു എം ദേവസ്യ
(ഇംഗ്ലീഷ് പരിഭാഷയടക്കം - അച്ചടിയില്‍ )
8.ദലമര്‍മ്മരങ്ങള്‍ (കവിതാ സമാഹാരം.)
ബ്ലോഗ്‌ കവിതകള്‍
പ്രകാശകന്‍ .ശ്രീ.പപ്പന്‍ മുറിയാത്തോട്
സ്വീകര്‍ത്താവ് .ശ്രീ.ബാലകൃഷ്ണന്‍ പാപ്പിനിശ്ശേരി
അവതാരകന്‍ .ശ്രീ.പി.കെ.ഗോപി.
വേദി.തളിപ്പറമ്പ് മൂത്തേടത്ത് ഹൈ സ്കൂള്‍
തിയതി.28 .08 .2010
9. സാക്ഷ്യപത്രങ്ങള്‍ (കഥാ സമാഹാരം )
ബ്ലോഗ്‌ കഥകള്‍
പ്രകാശകന്‍ .ശ്രീ.വത്സന്‍ അഞ്ചാം പീടിക
സ്വീകര്‍ത്താവ് .ഡോ .പ്രിയദര്‍ശന്‍ലാല്‍
അവതാരകന്‍ .ശ്രീ.ബാബു മാത്യു മുംബൈ
വേദി.തളിപ്പറമ്പ് മൂത്തേടത്ത് ഹൈ സ്കൂള്‍
തിയതി.28 .08 .2010
10. വൈജയന്തി.(കവിതാ സമാഹാരം) ഷാജി നായരമ്പലം
അവതാരകന്‍ ശ്രീ.എന്‍.കെ.ദേശം
വേദി.ഇടപ്പിള്ളി ചങ്ങമ്പുഴ പാര്‍ക്ക് ,എറണാകുളം
തിയതി.12 .09 .2010
11.അര്‍ദ്ധനിമീലിതം (കഥകള്‍ )വര്‍ക്കലശ്രീകുമാര്‍
പ്രകാശക :ശ്രീമതി സീമ ടീച്ചര്‍ ,എം.പി.
സ്വീകര്‍ത്താവ് :ലീല എം ചന്ദ്രന്‍
വേദി :വൈ ലോപ്പിള്ളി സംസ്കൃതി ഭവന്‍,തിരുവനന്തപുരം.
തിയതി :19.12.2010
12. കറുത്ത സ്വപ്നത്തില്‍ ഒരു മുല്ലപ്പെരിയാര്‍ (കവിതകള്‍ )ബാബു മാത്യൂ ,മുംബയ്
അവതാരകന്‍:പ്രൊഫ.മാത്യു ഉലകുംതറ
വേദി പാരീഷ് ഹാള്‍, മീരാ -ഭയന്തര്‍ റോഡ്‌
തിയതി :11.1.11

Tuesday, September 7, 2010

സ്വാഗതം

തളിപ്പറമ്പ് സീയെല്ലെസ്സ് പ്രസിദ്ധീകരിക്കുന്ന
രണ്ട് പുസ്തകങ്ങള്‍(ദലമര്‍മ്മരങ്ങള്‍ -കവിതാ സമാഹാരം,സാക്ഷ്യ പത്രങ്ങള്‍ -കഥാ സമാഹാരം )
2010 ആഗസ്റ്റ് 28 നു
തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളില്‍ വെച്ചു രാവിലെ കൃത്യം 10 .30 .നു
പ്രകാശനം ചെയ്യപ്പെടുകയാണ് .
അതോടൊപ്പം ഒരു ഇന്റര്‍നെറ്റ് കൂട്ടായ്മ കൂടി അവിടെ സംഘടിപ്പിക്കുന്നു.
ഇന്റര്‍നെറ്റ് മീറ്റ് എന്ന് പറയുമ്പോള്‍ അതില്‍
ബ്ലോഗേര്‍സ്, ബ്ലോഗ് റീഡേഴ്സ്, ഓര്‍ക്കുട്ടേര്‍സ്, മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഇടപെടുന്നവര്‍,
കൂട്ടം എന്ന മലയാളം കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍,
ഇന്റര്‍നെറ്റ് എന്ന അത്ഭുതലോകത്തെ കുറിച്ച് അറിയാന്‍ താല്പര്യമുള്ളവര്‍
അങ്ങനെ എല്ലാവര്‍ക്കും പങ്കെടുക്കാം.
അതിരുകളില്ലാ ത്ത വിവരവിനിമയവും സൌഹൃദവുമാണ് ഇന്റര്‍നെറ്റ് കൂട്ടായ്മ ഉന്നം വെക്കുന്നത്.
കഥ- കവിത സമാഹാരങ്ങളെ പ്പ റ്റി യുള്ള ചര്‍ച്ചക ളും
ബ്ലോഗിനെക്കുറിച്ചും, അതിന്റെ വിവിധ സാധ്യതകള്‍
എങ്ങനെ സ്വയം ഫല പ്രദമാക്കാന്‍ കഴിയും എന്നതിനെക്കുറിച്ചും ഉള്ള
ബോധവല്‍ക്കരണ ക്ലാസ്സുകളും ഉണ്ടാകും.
പരസ്പരം അറിയാനും അറിവ് നേടാനും ഉള്ള അവസരം,
സാന്നിധ്യം കൊണ്ട് ധന്യമാക്കുവാന്‍ ,
പ്രായഭേദമെന്യേ
താല്പര്യമുള്ള ,ഏവരേയും
സ്വാഗതം ചെയ്യുന്നു.

ഉദ്ഘാടനവും ആദ്യകൃതിയുടെപ്രകാശനവും

2007ജൂണ്‍ 30ന്‌വൈകുന്നേരം 5മണിക്ക്‌ പ്രൊഫ: പി.മോഹന്‍ ദാസിന്റെ അദ്ധ്യക്ഷതയില്‍ സീയെല്ലെസ്‌ ബുക്സിന്റെ ഔപചാരികമായ ഉദ്ഘാടനം മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ശ്രീ. ടി. പദ്‌മനാഭന്‍, ശ്രീമതി ലീല എം ചന്ദ്രന്റെ "ലൗലി ഡാഫോഡില്‍സ്‌"എന്ന നോവല്‍ ശ്രീ.ടി.എന്‍.പ്രകാശിനു നല്‌കി നിര്‍വഹിച്ചു.
സീയെല്ലെസ്‌ ബുക്സിന്റെ ഈ നൂതന സംരംഭത്തെ ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം മുക്തകണ്‍ഠം പ്രശംസിച്ചു. മുഖ്യ പ്രഭാഷകന്‍ ശ്രീ.ടി.എന്‍.പ്രകാശ്‌ സീയെല്ലെസ്‌ ബുക്സിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ആശംസകള്‍ നേരുകയുംചെയ്തു.
പ്രൊഫ:ഡോ:പ്രിയദര്‍ശന്‍ ലാല്‍ നോവല്‍ സദസ്സിനു പരിചയപ്പെടുത്തി.പെണ്ണെഴുത്തിന്റെ പരാധീനതകളില്ലാതെ പക്വമാര്‍ന്ന ശൈലിയില്‍ സാങ്കേതികത്തികവോടെ രചിക്കപ്പെട്ട നോവലാണ്‌ ലൗലീ ഡാഫോഡില്‍സെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി.
വായനയുടെ കാര്യത്തില്‍ അലസരായവരും ഈ നോവല്‍ ഒന്നു മറിച്ചു നോക്കാന്‍ മനസ്സുകാണിച്ചാല്‍ അതു വായിക്കുമെന്നകാര്യം ഉറപ്പാണെന്ന് ശ്രീ.പയ്യന്നൂര്‍ കുഞ്ഞിരാമന്‍,ശ്രീ.പി.മഹേശ്വരന്‍ നമ്പൂതിരി എന്നിവര്‍ ആശംസാ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
നിറഞ്ഞ സദസ്സില്‍ മാധ്യമ പ്രവര്‍ത്തകര്‍,ദൂരെദിക്കുകളില്‍ നിന്നും ഇതിനായിമാത്രം എത്തിപ്പെട്ട ഓര്‍ക്കുട്ട്‌ സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരുന്നു.ശ്രീമതി ലീല എം.ചന്ദ്രന്‍ ഏവര്‍ക്കും ഹൃദയപൂര്‍വം നന്ദി പറഞ്ഞു......ലളിതമായ ചായ സല്‍ക്കാരത്തോടു കൂടി യോഗം സമംഗളം സമാപിച്ചു......


രണ്ടാം പുസ്തകപ്രകാശനം

സീയെല്ലെസ്‌ ബുക്സ്‌ പ്രസിദ്ധീകരിക്കുന്ന ശ്രീമതി ശ്രീജ ബാലരാജിന്റെ 'കണ്ണാടിച്ചില്ലുകള്‍' എന്ന കവിതാസമാഹാരം പ്രശസ്ത നിരൂപകനും വാഗ്മിയുമായ പ്രൊഫ: എം.കെ.സാനു പ്രിയ കവി ശ്രീ.ബാലചന്ദ്രന്‍ ചുള്ളിക്കാടിനു നല്‍കി പ്രകാശനം നിര്‍വഹിക്കുന്നു.
വേദി: ശ്രീ അച്യുതമേനോന്‍ മെമ്മോറിയല്‍ ഹാള്‍, എറണാകുളം.സമയം:2007ഡിസംബര്‍ 22ന്‌

കാര്യപരിപാടി
ഈശ്വരപ്രാര്‍ഥന: സ്വാഗതം: ലീല എം ചന്ദ്രന്‍
‍അദ്ധ്യക്ഷന്‍: ശ്രീ കെ.കരുണാകരന്‍[അസ്സി.എക്സൈസ്‌ കമ്മീഷണര്‍(ലോ),എറണാകുളം.
പുസ്തക പ്രകാശനം:പ്രൊഫ:എം.കെ,സാനു
പുസ്തക പരിചയം:ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌
ആശംസകള്‍:ശ്രീ ബാബു മാത്യു.(സീക്കര്‍,മുംബൈ.):
ശ്രീ :ജയകുമാര്‍ ചെങ്ങമനാട്‌(വൈലോപ്പിള്ളി അവാര്‍ഡ്‌ ജേതാവ്‌):
ശ്രീ :എ.കെ ജോസഫ്‌
കവിതാലാപനം:ശ്രീ.കല്ലറഗോപന്‍
ശ്രീ : പ്രദീപ്‌ സോമസുന്ദരന്‍
മറുവാക്ക്‌: ശ്രീമതി ശ്രീജാ ബാലരാജ്‌.

സീയെല്ലെസ്‌ ബുക്സിന്റെ രണ്ടാമത്തെ പുസ്തകം ശ്രീമതി ശ്രീജ ബാലരാജ്‌ രചിച്ച'കണ്ണാടിച്ചില്ലുകള്‍'എന്ന കവിതാസമാഹാരം ,
എറണാകുളം ശ്രീ അച്യുതമേനോന്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ: എം.കെ.സാനു ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിനു നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
അറിയപ്പെടുന്ന പ്രസാധകര്‍ പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ മടികാണിക്കുന്ന ഈ കാലത്ത്‌ അങ്ങിനെയുള്ളവരുടെ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാകുന്ന സീയെല്ലെസ്ബുക്സിന്റെ ദൗത്യം തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് സാനു സാര്‍ തന്റെ പ്രസംഗത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞു. തന്റെ ശിഷ്യയായ ശ്രീജയുടെ കവിതകള്‍ കാവ്യഗുണം തികഞ്ഞതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു കവയത്രി എന്നനിലയില്‍ ശ്രീജ അറിയപ്പെടട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

ധര്‍മ്മസങ്കടങ്ങളുടെ ശബ്ദരേഖയാണ്‌ ശ്രീജയുടെ കവിതകള്‍ എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ തന്റെ പ്രസംഗത്തില്‍ അറിയിച്ചു.
സ്നേഹത്തിന്റെ ആഹ്ലാദവും സ്നേഹരാഹിത്യത്തിന്റെ വേദനയും പലതലങ്ങളില്‍, പലരീതികളില്‍ ആവിഷ്കരിക്കുന്ന ഈ രചനാ വൈഭവം നെടുവീര്‍പ്പുകളിലൂടെ നമ്മെ നന്മയിലേയ്ക്ക്‌ ക്ഷണിക്കുകയാണ്‌. ഊഷരമായ ഇന്നത്തെ മനുഷ്യാവസ്ഥയില്‍ അത്ര തന്നെ ധാരാളം എന്ന് അവതാരികയിലും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു.

ശ്രീജയുടെ ഓരോ കവിതകളും ഒന്നിനൊന്നു മെച്ചപ്പെട്ടവയെന്ന് അദ്ധ്യക്ഷനും ആശംസാ പ്രാസംഗീകരും ഏകകണ്‍ഠമായി അഭിപ്രായപ്പെട്ടു.
ശ്രീ. ബാബു മാത്യു "കണ്ണാടിച്ചില്ലുകളി" ലെകവിതകളെക്കുറിച്ച്‌ നല്ലൊരു പഠനംതന്നെനടത്തിയിരുന്നു. ശ്രീ.കല്ലറ ഗോപന്‍, ശ്രീ.പ്രദീപ്‌ സോമസുന്ദരന്‍ എന്നീ ഗായകര്‍ "കണ്ണാടിച്ചില്ലുകളി"ലെ കവിതകള്‍ ഈണം നല്‍കി പാടിയത്‌ ചടങ്ങിന്റെ ചാരുതയേറ്റി.
ശ്രീമതി ശ്രീജ എല്ലാവര്‍ക്കും ഹൃദയപൂര്‍വം നന്ദി പറഞ്ഞു.