തളിപ്പറമ്പ് സീയെല്ലെസ് ബുക്സ് പ്രസിദ്ധീകരിച്ച ധന്യ മഹേന്ദ്രന്റെ വഴിമരങ്ങളുടെ സ്മൃതി മണ്ഡപങ്ങള്‍ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം,27.03.2011 നു 10 മണിക്ക് മുളം തുരുത്തി യുനിവേര്സല്‍ ആര്‍ട്സ് കോളേജില്‍ പ്രിന്‍സിപ്പാള്‍ തോമസ് സാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വച്ച് ധന്യയുടെ പ്രിയപ്പെട്ട മലയാളം അധ്യാപികയായ സരോജിനി ടീച്ചര്‍ക്ക് ആദ്യ പ്രതി നല്‍കിക്കൊണ്ട് പ്രശസ്ത കവി പവിത്രന്‍ തീക്കുനി നിര്‍വഹിച്ചു.
ചടങ്ങ് ഉദ്ഘാടനം ചെയ്തത് മുളംതുരുത്തി പഞ്ചായത്ത് പ്രസിഡണ്ട് ആണ് .
തീക്കുനിയുടെപ്രസംഗം ഹൃസ്വമെങ്കിലുംഹൃദയസ്പര്‍ശിയായിരുന്നു.
സരോജിനി ടീച്ചര്‍ ധന്യയുടെ സ്ക്കൂള്‍ ജീവിതത്തിലെ അനുഭവങ്ങള്‍ അനുസ്മരിച്ചു.
ശ്രീ മനോരാജ്,ശ്രീമതി ഇന്ദ്രസേന എന്നിവര്‍ ധന്യയുടെ കവിതകള്‍ സദസ്യര്‍ക്ക് പരിചയപ്പെടുത്തി.
ശ്രീ സി.കെ റജി, ശ്രീകുമാര്‍ സര്‍ ,ലീല എം ചന്ദ്രന്‍ ,ശ്രീ ചക്രവര്‍ത്തി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ശ്രീ മഹേന്ദ്രമണി സ്വാഗതവും കുമാരി ധന്യ നന്ദിയും പറഞ്ഞു.
ജുബിന്‍ എടത്വ ,സ്വാതി,സജ്ന തുടങ്ങിയ ഓര്‍ക്കുട്ട് ,ബ്ലോഗ് ,കമ്മ്യുനിട്ടി അംഗങ്ങള്‍ സദസ്സിനെ സമ്പന്നമാക്കി.
പങ്കെടുത്തവര്‍ക്ക് ലഘുഭക്ഷണം ഒരുക്കിയിരുന്നു.
ഉച്ചയോടെ ചടങ്ങ് സമാപിച്ചു.
23 comments:
ഭാവുകങ്ങള്‍...
സീയെല്ലെസിന്റെ സുപ്രയത്നങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. അക്ഷരസ്നേഹികള്‍ക്ക് തീര്‍ച്ചയായും നിങ്ങളോട് കടപ്പാടുണ്ട്.
Best wishes to all
your efforts.
Best Wishes :)
ഒരുപാട് ഒരുപാട് സന്തോഷം. ഹൃദയം നിറഞ്ഞ ആശംസകള്‍!
santhosham
എല്ലാം നന്നായി നടക്കട്ടെ. ആശംസകളോടെ.
ആശംസകള്‍. ഭാവുകങ്ങള്‍ നേരുന്നു.
എല്ലാവിധ ഭാവുകങ്ങളും നേരുന്നു ..
ആശംസകള്‍.
ഈ കലാ പ്രവര്‍ത്തനങ്ങള്‍ സാമ്പത്തികമായും നന്നായി വരട്ടെ...
കവിതയുടെ അസ്തിത്വത്തെക്കുറിച്ചു
അനാവശ്യ വിവാദങ്ങളുണ്ടാകുന്ന ഈ
കാലഘട്ടത്തില്‍ കവിതയെന്നു കേള്‍ക്കു
മ്പോള്‍ ദുര്‍മുഖം കാട്ടുന്ന പ്രസാധകരുടെ
ഇടയില്‍ സീയെല്ലെസിന്റെ മഹദ് സംരംഭ
ത്തിനു് സൂര്യതേജസ്സുണ്ടു്.
വിജയാശംസകള്‍
nalla cover design
ആശംസകൾ
ബ്ലോഗ്ഗ് ലോകവും സാഹിത്യ ലോകവും തമ്മില്‍
ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഈ സംരഭത്തിനു
എല്ലാ ആശംസ്കളും നേരുന്നു. എഴുത്തുകാര്‍ക്ക്
കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്ന ഒരു കാര്യം
തന്നെയാണിത്. ‘CLS Books' കൂടുതല്‍
ഉയരങ്ങളിലേക്കത്തട്ടെ എന്നാശംസിക്കുന്നു.
Ella vidha asamsakalum. kooduthal kooduthal uyarangalilekethatte..
ആശംസകള്‍...
Best Wishes
ഹൃദയംനിറഞ്ഞ ആശംസകള്‍
varaan vaikippoi. ella aazamsakalum nerunnu.
ആശംസകൾ.കുറെദിവസമായി നെറ്റ് കണക്ഷൻ ഇല്ലായിരുന്നതുകൊണ്ട് മെയിലിന് മറുപടി തരാൻ കഴിഞ്ഞില്ല.അയച്ചുതന്നത് തുറക്കാനും കഴിയുന്നില്ല.
സിയെല്ലെസ്സിനും ധന്യാ മഹേന്ദ്രനും ആശംസകൾ
Post a Comment