Tuesday, July 14, 2009
Posted by ശരത് എം ചന്ദ്രന്‍ at 8:26 AM 0 comments
Wednesday, March 4, 2009
തത്വമസ്സി ....
നിശബ്ദമീ ഭൂമി ....
കരങ്ങളില്‍ ദൈന്യത ....
നിലാവില്‍ ഭീകരം
ദേവനീ ഇരുട്ടില്‍ അനാഥനാണ് ....... ഞാനും
പറക്കമുറ്റാത്ത നിശാശലഭങ്ങള്‍
ഭ്രാന്തമായി അലറുന്ന ചീവീടുകള്‍
പകല്‍ വെളിച്ചം കടക്കാത്ത ശ്രീകോവില്‍
ദേവാ നീ അനാഥനാണ് ...... ഞാനും
കാട്ടുപൂക്കളെന്‍ കരങ്ങളില്‍
അര്‍പ്പിക്കാന്‍ വെള്ളനൂലില്ല
വെളിച്ചമെന്‍ കണ്‍കളില്‍
നള്‍കുവാന്‍ ശുദ്ധുയില്ലാ
ദേവാ നീയും ഞാനും അനാഥനാണ് .......
മാറാലകെട്ടിയ കളഭകൂട്ടുകള്‍
കൂത്താടി നുരയുന്ന തീര്‍ത്ഥകുടം
ചിതലരിച്ച പുരാണങ്ങള്‍
ഓവിലിഴയുന്ന വിഷങ്ങള്‍
ദേവാ നിന്നെ പോലെ ഞാനും തീര്‍ത്തുമനാഥനാണ് .......
ചുറ്റമ്പലത്തില്‍ തളംകെട്ടികിടന്ന ഭക്തിയെവിടെ
ശീവേലിക്ക് തിടമ്പേറ്റിയ ഗജരാജനെവിടേ
നിറമാല കെട്ടിയ പെണ്‍കരങ്ങളെവിടേ
ഊട്ടപുരയില്‍ നിന്നുയരുന്ന നിവേദ്യരുചിയെവിടേ
ദേവാ ആരുമില്ലാതലയുന്ന ഞാനും നീയും അനാഥനാണ് ......
ഒത്തുതീര്‍പ്പാകാതെ കരകള്‍
കോടതികളില്‍ ദേവസാന്നിദ്ധ്യം
വ്യവഹാരങ്ങളില്‍ മനമുടക്കി
ധനസ്ഥിതിക്ക് മങ്ങലെല്‍ക്കുമ്പൊള്‍
ചുവപ്പ് നാടയില്‍ കുരുങ്ങുമീ ഞാനും നീയും
തത്വമസ്സി .......... അറിവതില്ല എനിക്കിപ്പൊഴുമിതിനര്‍ത്ഥം
Posted by റിനി ശബരി at 12:52 AM 4 comments
Friday, February 27, 2009
നിങ്ങള്‍ പറയൂ ..........

സമയം കൊല്ലുവാന്‍ തിരിച്ചങ്ങൊട്ട്
ചെറുപ്പവാക്കുകളില്‍ അശ്ലീലം
ആദ്യമാദ്യം നാണം ..
പിന്നെ പിന്നെ ത്വര സിരകളില്‍
വിരലുകള്‍ താനേ ചലിച്ചതിന്‍ പിന്നാലെ ..
താലികെട്ടിയവന്‍ വിസ്മ്രിതിയില്‍
അക്ഷരം തേടീ പോയ മകള്‍ അമ്മയേ തേടി ..
കണ്ടതില്ല ,, കാമുകന്‍ കട്ടോണ്ട് പോയി ...
പുതുമ നശിച്ചരാവില്‍ പുതിയ കാമുകന്‍
തുടരേ ഉറക്കമില്ലാത്ത രാത്രികള്‍ ...
ശരീരം പുറംതള്ളുന്ന നിണം പോലും
തടഞ്ഞ് നിര്‍ത്തിയ കാമുകന്‍ ..
നല്ലൊരു കച്ചവടകാരന്‍ .
രക്ഷപെട്ടൊടി വന്നപ്പൊള്‍
മകളുടെ കൈയ്യില്‍ സ്വന്തം അച്ഛണ്ടെ മകന്‍ ...
അമ്മയില്ലാത്ത രാത്രികളില്‍ മകള്‍ക്ക് അച്ഛണ്ടെ സമ്മാനം ..
തെറ്റ് ,,, ആരുടെ .... നിങ്ങള്‍ പറയൂ ...
Posted by റിനി ശബരി at 9:36 PM 5 comments
Tuesday, September 16, 2008


പ്രിയ സുഹൃത്തേ,
ബിനുവിന്റെ കവിതകള്‍ 'സ്വപ്നങ്ങളിലേക്കുള്ള വഴികള്‍' പുസ്തകമാവുന്ന വിവരം സസന്തോഷം അറിയിക്കട്ടെ.. അനുഭവങ്ങളെ അക്ഷരങ്ങളാക്കുന്ന ഈപതിനേഴുകാരന്റെ ഓരോ കവിതയും ശരീരവേദനയില്‍നിന്നുമുള്ള മോചനമാണ്.തളിപ്പറമ്പിലെ സീയെല്ലെസ് ബുക്‌സ് ആണ് കവിതകള്‍ പൂര്‍ണ്ണമായും സൗജന്യമായി പ്രസിദ്ധീകരിക്കുന്നത്. ബിനുവിണ്ടെ ചില കവിതകള്‍ http://www.binuvinte-kavithakal.blogspot.com/ മില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.പുസ്ത്തകത്തിണ്റ്റെ കവര്‍ പേജ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് കമലാലയം രാജന്‍ മാസ്‌റ്ററാണ്. വ്യത്യസ്‌തമായ നാലു തരം കവര്‍ പേജുകള്‍. നാലും കൂട്ടുകാര്‍ക്കു മുന്‍പില്‍ സദയം സമര്‍പ്പിക്കുന്നു. താങ്കള്‍ക്ക് ഇഷ്ട്ടപ്പെട്ട കവര്‍ പേജ് തിരഞ്ഞെടുത്ത് ബിനുവിണ്റ്റെ സ്വപ്നങ്ങളെ കരുത്തുറ്റതാക്കണമെന്ന് സ്നേഹപൂര്‍വ്വം അഭ്യര്‍ഥിക്കുന്നു.
ബിനുവിനും പുസ്തകത്തിനും താങ്കളുടെ പിന്തുണയും സഹായവും നിര്‍ദേശങ്ങളും ഉറപ്പാക്കുമല്ലോ...
സ്നേഹപൂര്‍വം,
ബിനുവിന്റെ കൂട്ടുകാര്‍.
വിലാസം
ബിനു എം ദേവസ്യ,
കാരുണ്യ നിവാസ് , നല്ലൂര്‍നാട് P.O.
തോണിച്ചാല്‍ ,മാനന്തവാടി ,വയനാട് ജില്ല - 670645
ഫോണ്‍ : 0091 98465 86810
മറ്റു വിവരങ്ങള്‍ക്ക്:
aksharamonline@gmail.com - 0091 94470 25877.
Posted by കെ ജി സൂരജ് at 5:52 AM 21 comments
Tuesday, September 2, 2008
മകളേ, മറക്കല്ലേ
ഓര്‍ക്കണമച്ഛനിപ്പോള്‍ പറയുന്നൊരീ
വാക്കുകളെന്നും, മകളേ
നേര്‍ക്കുനേര്‍വന്ന് ചിരിച്ചുകാട്ടുന്നവ-
രൊക്കെ മനുഷ്യരാവില്ല
വല്ലാത്ത കാലമാണിപ്പോള്‍ മനസ്സുകള്‍-
ക്കുള്ളില്‍ മൃഗീയത മാത്രം
ഇല്ലിറ്റു സ്നേഹം, ദയ, ഭയഭക്തികള്‍
തെല്ലുമില്ലാ മനുഷ്യത്വം
നന്മ തിന്മാദികള്‍ വെവ്വേറെ കാണണം
ഉണ്മയും പൊയ്യുമേതെന്നും
അമ്മയും ഞാനും നിനക്ക് നല്‍കീടുന്ന
ഉമ്മ, തിരിച്ചറിയേണം
തൊട്ടതാരെന്നും, അതെന്തിനായിട്ടെന്നും
പെട്ടെന്നു നീ അറിയേണം
ഏട്ടനോ, ഞാനോ തൊടുന്നതില്‍ നിന്നുവേ-
റിട്ടര്‍ത്ഥം എന്തതിനെന്നും
വാക്കിനാല്‍ നോവിച്ചിടാ, മധുരിയ്ക്കുന്ന
വാക്കില്‍ മയങ്ങിവീഴല്ലേ
ഓര്‍ക്കേണമെപ്പൊഴും എന്തുചെയ്യുമ്പൊഴും
ആര്‍ക്കാണതില്‍ ചേതമെന്നും
ഒറ്റയ്ക്ക് പോകണം നീ നിന്റെ പാതയില്‍
മറ്റൊരാളെത്തുംവരേയ്ക്കും
തെറ്റുകണ്ടാല്‍ തിരുത്തീടുവാനച്ഛന്
പറ്റുമോ, അന്നറിയില്ല.
ഓര്‍ക്കുക, അച്ഛനിപ്പോള്‍ നിന്നോടോതിയ
വക്കുകള്‍, എന്നും മകളേ...
Posted by KUTTAN GOPURATHINKAL at 8:14 AM 2 comments
Monday, June 30, 2008
ഞങ്ങളുടെ ഒന്നാം വാര്‍ഷികം..............
ഞങ്ങള്‍ ചെറിയരീതിയില്‍ ആരംഭിച്ച ഈ സംരംഭത്തിനു ഇന്ന് ഒരു വയസ്സാകുന്നു.....
ഈ കാലം കൊണ്ട് രണ്ടു പുസ്തകങ്ങള്‍ പുറത്തിറക്കുകയും മൂന്നാമത്തെ പുസ്തകത്തിന്റെ അവസാനഘട്ട
പണികള്‍ പൂര്‍ത്തിയാക്കിവരികയുമാണ്.. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പുസ്തകങ്ങള്‍
പുറത്തിറക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്..... അതിന്റെ പ്രവനര്‍ത്തങ്ങള്‍ ഞങ്ങള്‍ തുടങ്ങിക്കഴിഞ്ഞു...
ഇതിന്റെ വിജയത്തിനു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍
പ്രതീക്ഷിക്കുന്നു...
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഇതിനെ പറ്റിയുള്ള സംശയങ്ങളും.... ഇവിടെ ....
Posted by ശരത് എം ചന്ദ്രന്‍ at 9:33 AM 4 comments

