സീയെല്ലെസ്‌ ബുക്സ്‌,തളിപ്പറമ്പ


സ്വാഗതം......!!
അക്ഷരങ്ങളെ സ്നേഹിക്കുകയും,ആദരിക്കുകയും,അംഗീകരിക്കുകയുംചെയ്യുന്ന ഏവരേയും സീയെല്ലെസ്‌ബുക്സിലേയ്ക്‌ സ്നേഹപൂര്‍വ്വം സ്വാഗതംചെയ്യുന്നു. .....


തികച്ചും സുതാര്യവും നിഷ്പക്ഷവുമായ ഒരുകുഞ്ഞു സംരംഭമാണിത്‌.സീയെല്ലെസ്ബുക്സിന്റെ തുടര്‍പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥമായി സഹകരിക്കുകയും അതിന്റെ വിജയത്തിനു വേണ്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുകയും ചെയ്യുക എന്നതല്ലാതെ ഇതില്‍ അംഗങ്ങളാകുവാന്‍ മറ്റു വ്യവസ്ഥകളൊന്നുമില്ല.


താല്‍പര്യമുള്ള ആര്‍ക്കും ഈ കൂട്ടായ്മയില്‍ പങ്കുചേരാം.
എഴുതുവാന്‍ കഴിവുള്ളവരുടെ രചനകള്‍ പുസ്തകമാക്കാനുള്ള സൗകര്യം സീയെല്ലെസ്‌ ബുക്സ്‌ ചെയ്തു തരും സൗജന്യ നിരക്കില്‍ ഇതിലെ അംഗങ്ങള്‍ക്ക്‌ പുസ്തകം എത്തിച്ചു കൊടുത്തും,
പുസ്തകശാലകള്‍, മറ്റുമാര്‍ഗ്ഗങ്ങള്‍ഇവയുടെ സഹകരണം ലഭ്യമാക്കിയും വിതരണവും സാദ്ധ്യമാക്കുന്നതാണ്‌.സീയെല്ലെസ്ബുക്സിന്റെ ഈ എളിയ സംരംഭത്തില്‍ ഏവരുടേയും നിസ്വാര്‍ഥ സാന്നിദ്ധ്യം സ്നേഹപൂര്‍വ്വം അഭ്യര്‍ഥിക്കുന്നു.
ലോകത്തിന്റെ ഏതു കോണിലായാലും ഗൃഹാതുരത്വം അനുഭവിക്കുന്ന മലയാളികളുടെ മനസ്സിന്‌ സാന്ത്വനമാകാന്‍ സിയെല്ലെസ്‌ ബുക്സ്‌ സദാസന്നദ്ധരാണ്‌.
ഒരിക്കല്‍ക്കൂടിസ്വാഗതം ആശംസിച്ചുകൊണ്ട്‌,
വിശ്വസ്തതയോടെ

പ്രസാധകര്‍

Wednesday, March 30, 2011

പുസ്തകപ്രകാശന റിപ്പോര്‍ട്ട്

തളിപ്പറമ്പ് സീയെല്ലെസ് ബുക്സ് പ്രസിദ്ധീകരിച്ച ധന്യ മഹേന്ദ്രന്റെ വഴിമരങ്ങളുടെ സ്മൃതി മണ്ഡപങ്ങള്‍ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം,27.03.2011 നു 10 മണിക്ക് മുളം തുരുത്തി യുനിവേര്സല്‍ ആര്‍ട്സ് കോളേജില്‍ പ്രിന്‍സിപ്പാള്‍ തോമസ്‌ സാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വച്ച് ധന്യയുടെ പ്രിയപ്പെട്ട മലയാളം അധ്യാപികയായ സരോജിനി ടീച്ചര്‍ക്ക്‌ ആദ്യ പ്രതി നല്‍കിക്കൊണ്ട് പ്രശസ്ത കവി പവിത്രന്‍ തീക്കുനി നിര്‍വഹിച്ചു.
ചടങ്ങ് ഉദ്ഘാടനം ചെയ്തത് മുളംതുരുത്തി പഞ്ചായത്ത്‌ പ്രസിഡണ്ട് ആണ് .



തീക്കുനിയുടെപ്രസംഗം ഹൃസ്വമെങ്കിലുംഹൃദയസ്പര്‍ശിയായിരുന്നു.
സരോജിനി ടീച്ചര്‍ ധന്യയുടെ സ്ക്കൂള്‍ ജീവിതത്തിലെ അനുഭവങ്ങള്‍ അനുസ്മരിച്ചു.
ശ്രീ മനോരാജ്,ശ്രീമതി ഇന്ദ്രസേന എന്നിവര്‍ ധന്യയുടെ കവിതകള്‍ സദസ്യര്‍ക്ക് പരിചയപ്പെടുത്തി.
ശ്രീ സി.കെ റജി, ശ്രീകുമാര്‍ സര്‍ ,ലീല എം ചന്ദ്രന്‍ ,ശ്രീ ചക്രവര്‍ത്തി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ശ്രീ മഹേന്ദ്രമണി സ്വാഗതവും കുമാരി ധന്യ നന്ദിയും പറഞ്ഞു.
ജുബിന്‍ എടത്വ ,സ്വാതി,സജ്ന തുടങ്ങിയ ഓര്‍ക്കുട്ട് ,ബ്ലോഗ്‌ ,കമ്മ്യുനിട്ടി അംഗങ്ങള്‍ സദസ്സിനെ സമ്പന്നമാക്കി.
പങ്കെടുത്തവര്‍ക്ക് ലഘുഭക്ഷണം ഒരുക്കിയിരുന്നു.
ഉച്ചയോടെ ചടങ്ങ് സമാപിച്ചു.




22 comments:

Unknown said...

ഭാവുകങ്ങള്‍...

ajith said...

സീയെല്ലെസിന്റെ സുപ്രയത്നങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. അക്ഷരസ്നേഹികള്‍ക്ക് തീര്‍ച്ചയായും നിങ്ങളോട് കടപ്പാടുണ്ട്.

ente lokam said...

Best wishes to all
your efforts.

ഉറുമ്പ്‌ /ANT said...

Best Wishes :)

khader patteppadam said...

ഒരുപാട്‌ ഒരുപാട്‌ സന്തോഷം. ഹൃദയം നിറഞ്ഞ ആശംസകള്‍!

vijayakumarblathur said...

santhosham

മുകിൽ said...

എല്ലാം നന്നായി നടക്കട്ടെ. ആശംസകളോടെ.

ഏറനാടന്‍ said...

ആശംസകള്‍. ഭാവുകങ്ങള്‍ നേരുന്നു.

Sidheek Thozhiyoor said...

എല്ലാവിധ ഭാവുകങ്ങളും നേരുന്നു ..

Sulfikar Manalvayal said...

ആശംസകള്‍.

Bijith :|: ബിജിത്‌ said...

ഈ കലാ പ്രവര്‍ത്തനങ്ങള്‍ സാമ്പത്തികമായും നന്നായി വരട്ടെ...

ജയിംസ് സണ്ണി പാറ്റൂർ said...

കവിതയുടെ അസ്തിത്വത്തെക്കുറിച്ചു
അനാവശ്യ വിവാദങ്ങളുണ്ടാകുന്ന ഈ
കാലഘട്ടത്തില്‍ കവിതയെന്നു കേള്‍ക്കു
മ്പോള്‍ ദുര്‍മുഖം കാട്ടുന്ന പ്രസാധകരുടെ
ഇടയില്‍ സീയെല്ലെസിന്റെ മഹദ് സംരംഭ
ത്തിനു് സൂര്യതേജസ്സുണ്ടു്.

ബിഗു said...

വിജയാശംസകള്‍

Unknown said...

nalla cover design

എന്‍.ബി.സുരേഷ് said...

ആശംസകൾ

എന്‍.പി മുനീര്‍ said...

ബ്ലോഗ്ഗ് ലോകവും സാഹിത്യ ലോകവും തമ്മില്‍
ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഈ സംരഭത്തിനു
എല്ലാ ആശംസ്കളും നേരുന്നു. എഴുത്തുകാര്‍ക്ക്
കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്ന ഒരു കാര്യം
തന്നെയാണിത്. ‘CLS Books' കൂടുതല്‍
ഉയരങ്ങളിലേക്കത്തട്ടെ എന്നാശംസിക്കുന്നു.

മുകിൽ said...

Ella vidha asamsakalum. kooduthal kooduthal uyarangalilekethatte..

joice samuel said...

ആശംസകള്‍...

ധനലക്ഷ്മി പി. വി. said...

ഹൃദയംനിറഞ്ഞ ആശംസകള്‍

Echmukutty said...

varaan vaikippoi. ella aazamsakalum nerunnu.

ശാന്ത കാവുമ്പായി said...

ആശംസകൾ.കുറെദിവസമായി നെറ്റ് കണക്ഷൻ ഇല്ലായിരുന്നതുകൊണ്ട് മെയിലിന് മറുപടി തരാൻ കഴിഞ്ഞില്ല.അയച്ചുതന്നത് തുറക്കാനും കഴിയുന്നില്ല.

Kalavallabhan said...

സിയെല്ലെസ്സിനും ധന്യാ മഹേന്ദ്രനും ആശംസകൾ

ഉദ്ഘാടനവും ആദ്യകൃതിയുടെപ്രകാശനവും

2007ജൂണ്‍ 30ന്‌വൈകുന്നേരം 5മണിക്ക്‌ പ്രൊഫ: പി.മോഹന്‍ ദാസിന്റെ അദ്ധ്യക്ഷതയില്‍ സീയെല്ലെസ്‌ ബുക്സിന്റെ ഔപചാരികമായ ഉദ്ഘാടനം മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ശ്രീ. ടി. പദ്‌മനാഭന്‍, ശ്രീമതി ലീല എം ചന്ദ്രന്റെ "ലൗലി ഡാഫോഡില്‍സ്‌"എന്ന നോവല്‍ ശ്രീ.ടി.എന്‍.പ്രകാശിനു നല്‌കി നിര്‍വഹിച്ചു.
സീയെല്ലെസ്‌ ബുക്സിന്റെ ഈ നൂതന സംരംഭത്തെ ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം മുക്തകണ്‍ഠം പ്രശംസിച്ചു. മുഖ്യ പ്രഭാഷകന്‍ ശ്രീ.ടി.എന്‍.പ്രകാശ്‌ സീയെല്ലെസ്‌ ബുക്സിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ആശംസകള്‍ നേരുകയുംചെയ്തു.
പ്രൊഫ:ഡോ:പ്രിയദര്‍ശന്‍ ലാല്‍ നോവല്‍ സദസ്സിനു പരിചയപ്പെടുത്തി.പെണ്ണെഴുത്തിന്റെ പരാധീനതകളില്ലാതെ പക്വമാര്‍ന്ന ശൈലിയില്‍ സാങ്കേതികത്തികവോടെ രചിക്കപ്പെട്ട നോവലാണ്‌ ലൗലീ ഡാഫോഡില്‍സെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി.
വായനയുടെ കാര്യത്തില്‍ അലസരായവരും ഈ നോവല്‍ ഒന്നു മറിച്ചു നോക്കാന്‍ മനസ്സുകാണിച്ചാല്‍ അതു വായിക്കുമെന്നകാര്യം ഉറപ്പാണെന്ന് ശ്രീ.പയ്യന്നൂര്‍ കുഞ്ഞിരാമന്‍,ശ്രീ.പി.മഹേശ്വരന്‍ നമ്പൂതിരി എന്നിവര്‍ ആശംസാ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
നിറഞ്ഞ സദസ്സില്‍ മാധ്യമ പ്രവര്‍ത്തകര്‍,ദൂരെദിക്കുകളില്‍ നിന്നും ഇതിനായിമാത്രം എത്തിപ്പെട്ട ഓര്‍ക്കുട്ട്‌ സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരുന്നു.ശ്രീമതി ലീല എം.ചന്ദ്രന്‍ ഏവര്‍ക്കും ഹൃദയപൂര്‍വം നന്ദി പറഞ്ഞു......ലളിതമായ ചായ സല്‍ക്കാരത്തോടു കൂടി യോഗം സമംഗളം സമാപിച്ചു......


രണ്ടാം പുസ്തകപ്രകാശനം

സീയെല്ലെസ്‌ ബുക്സ്‌ പ്രസിദ്ധീകരിക്കുന്ന ശ്രീമതി ശ്രീജ ബാലരാജിന്റെ 'കണ്ണാടിച്ചില്ലുകള്‍' എന്ന കവിതാസമാഹാരം പ്രശസ്ത നിരൂപകനും വാഗ്മിയുമായ പ്രൊഫ: എം.കെ.സാനു പ്രിയ കവി ശ്രീ.ബാലചന്ദ്രന്‍ ചുള്ളിക്കാടിനു നല്‍കി പ്രകാശനം നിര്‍വഹിക്കുന്നു.
വേദി: ശ്രീ അച്യുതമേനോന്‍ മെമ്മോറിയല്‍ ഹാള്‍, എറണാകുളം.സമയം:2007ഡിസംബര്‍ 22ന്‌

കാര്യപരിപാടി
ഈശ്വരപ്രാര്‍ഥന: സ്വാഗതം: ലീല എം ചന്ദ്രന്‍
‍അദ്ധ്യക്ഷന്‍: ശ്രീ കെ.കരുണാകരന്‍[അസ്സി.എക്സൈസ്‌ കമ്മീഷണര്‍(ലോ),എറണാകുളം.
പുസ്തക പ്രകാശനം:പ്രൊഫ:എം.കെ,സാനു
പുസ്തക പരിചയം:ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌
ആശംസകള്‍:ശ്രീ ബാബു മാത്യു.(സീക്കര്‍,മുംബൈ.):
ശ്രീ :ജയകുമാര്‍ ചെങ്ങമനാട്‌(വൈലോപ്പിള്ളി അവാര്‍ഡ്‌ ജേതാവ്‌):
ശ്രീ :എ.കെ ജോസഫ്‌
കവിതാലാപനം:ശ്രീ.കല്ലറഗോപന്‍
ശ്രീ : പ്രദീപ്‌ സോമസുന്ദരന്‍
മറുവാക്ക്‌: ശ്രീമതി ശ്രീജാ ബാലരാജ്‌.

സീയെല്ലെസ്‌ ബുക്സിന്റെ രണ്ടാമത്തെ പുസ്തകം ശ്രീമതി ശ്രീജ ബാലരാജ്‌ രചിച്ച'കണ്ണാടിച്ചില്ലുകള്‍'എന്ന കവിതാസമാഹാരം ,
എറണാകുളം ശ്രീ അച്യുതമേനോന്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ: എം.കെ.സാനു ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിനു നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
അറിയപ്പെടുന്ന പ്രസാധകര്‍ പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ മടികാണിക്കുന്ന ഈ കാലത്ത്‌ അങ്ങിനെയുള്ളവരുടെ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാകുന്ന സീയെല്ലെസ്ബുക്സിന്റെ ദൗത്യം തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് സാനു സാര്‍ തന്റെ പ്രസംഗത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞു. തന്റെ ശിഷ്യയായ ശ്രീജയുടെ കവിതകള്‍ കാവ്യഗുണം തികഞ്ഞതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു കവയത്രി എന്നനിലയില്‍ ശ്രീജ അറിയപ്പെടട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

ധര്‍മ്മസങ്കടങ്ങളുടെ ശബ്ദരേഖയാണ്‌ ശ്രീജയുടെ കവിതകള്‍ എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ തന്റെ പ്രസംഗത്തില്‍ അറിയിച്ചു.
സ്നേഹത്തിന്റെ ആഹ്ലാദവും സ്നേഹരാഹിത്യത്തിന്റെ വേദനയും പലതലങ്ങളില്‍, പലരീതികളില്‍ ആവിഷ്കരിക്കുന്ന ഈ രചനാ വൈഭവം നെടുവീര്‍പ്പുകളിലൂടെ നമ്മെ നന്മയിലേയ്ക്ക്‌ ക്ഷണിക്കുകയാണ്‌. ഊഷരമായ ഇന്നത്തെ മനുഷ്യാവസ്ഥയില്‍ അത്ര തന്നെ ധാരാളം എന്ന് അവതാരികയിലും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു.

ശ്രീജയുടെ ഓരോ കവിതകളും ഒന്നിനൊന്നു മെച്ചപ്പെട്ടവയെന്ന് അദ്ധ്യക്ഷനും ആശംസാ പ്രാസംഗീകരും ഏകകണ്‍ഠമായി അഭിപ്രായപ്പെട്ടു.
ശ്രീ. ബാബു മാത്യു "കണ്ണാടിച്ചില്ലുകളി" ലെകവിതകളെക്കുറിച്ച്‌ നല്ലൊരു പഠനംതന്നെനടത്തിയിരുന്നു. ശ്രീ.കല്ലറ ഗോപന്‍, ശ്രീ.പ്രദീപ്‌ സോമസുന്ദരന്‍ എന്നീ ഗായകര്‍ "കണ്ണാടിച്ചില്ലുകളി"ലെ കവിതകള്‍ ഈണം നല്‍കി പാടിയത്‌ ചടങ്ങിന്റെ ചാരുതയേറ്റി.
ശ്രീമതി ശ്രീജ എല്ലാവര്‍ക്കും ഹൃദയപൂര്‍വം നന്ദി പറഞ്ഞു.