കർഷകദിനമായ ചിങ്ങം1ന്, 17.8.2013 ശനിയാഴ്ച ‘ടെറസ്സിലെ
കൃഷിപാഠങ്ങൾ’
എന്ന പുസ്തകം ശ്രീ. എം.കെ.പി. മാവിലായി
(സീനിയർ കൺസൽട്ടന്റ്, എം.എസ്. സ്വാമിനാഥൻ ഗവേഷണകേന്ദ്രം, വയനാട്) പ്രകാശനം
ചെയ്തു. പുസ്തകം ഏറ്റുവാങ്ങിയത് ചെമ്പിലോട്
ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസറായ ശ്രീമതി നസീറാ ബീഗം ആണ് .
പുസ്തകപ്രകാശനം
|
പുസ്തകം ഏറ്റുവാങ്ങൽ |
കണ്ണൂർ ജില്ലയിൽ ചെമ്പിലോട് ഗ്രാമപഞ്ചായത്തിൽ വെച്ച് ഈ വർഷം ചിങ്ങം1ന് നടത്തിയ കർഷകദിന
ആഘോഷവേളയിൽ (2013 ആഗസ്ത്17 ശനിയാഴ്ച) ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ശ്രീ. എം.സി. മോഹനന്റെ
(പ്രസിഡണ്ട്, ചെമ്പിലോട് ഗ്രാമപഞ്ചായത്ത്)അദ്ധ്യക്ഷതയിൽ നടന്നു. . പുസ്തകപ്രകാശനം
നടത്തിയത് ശ്രീ. എം.കെ.പി. മാവിലായിയും (സീനിയർ കൺസൽട്ടന്റ്, എം.എസ്. സ്വാമിനാഥൻ
ഗവേഷണകേന്ദ്രം, വയനാട്) പുസ്തകം ഏറ്റുവാങ്ങിയത് ശ്രീമതി നസീറാ ബീഗവും (കൃഷി ഓഫീസർ,
കൃഷിഭവൻ, ചെമ്പിലോട് ഗ്രാമപഞ്ചായത്ത്)ആയിരുന്നു.. ശ്രീ. എം.വി.
അനിൽകുമാർ (ചെമ്പിലോട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്& കില ഫാക്കൽറ്റി
അംഗം)പുസ്തകപരിചയം നടത്തി. ശ്രീമതി നസീറാ ബീഗം (കൃഷി ഓഫീസർ, കൃഷിഭവൻ, ചെമ്പിലോട്
ഗ്രാമപഞ്ചായത്ത്) സ്വാഗതവും ശ്രീ. കെ.കെ. പ്രേമൻ (കൃഷി അസിസ്റ്റന്റ്)നന്ദിയും പറഞ്ഞു..
അതോടൊപ്പം കർഷകദിന ആഘോഷത്തിൽ വിവിധ വ്യക്തികളുടെ ആശംസാ പ്രസംഗവും സമ്മാനദാനവും
കർഷകരെ ആദരിക്കൽ ചടങ്ങും കാർഷിക സെമിനാറും കാർഷിക മത്സരങ്ങളും ഉണ്ടായിരുന്നു.
|
സ്വാഗതം |
|
കർഷകദിന ആഘോഷം ഉദ്ഘാടനം |
|
പുസ്തകപരിചയം |
ടെറസ്സുകൃഷി ചെയ്യുന്ന വിധവും
അതുകൊണ്ടുള്ള നേട്ടങ്ങൾ കർഷകർക്ക് തിരിച്ചറിയാനും ഒപ്പം കൃഷിരീതികൾ
വിവരിക്കുന്നതുമാണ് ടെറസ്സിലെ കൃഷിപാഠങ്ങൾ.
|
ശ്രീ എം.കെ.പി മാവിലായി |
ചിങ്ങം1 കേരളീയരുടെ കർഷകദിനത്തിലാണ്
ടെറസ്സിലെ കൃഷിപാഠങ്ങൾ പുസ്തകരൂപത്തിൽ ഇറങ്ങിയത്. ആധുനിക കൃഷിപരീക്ഷണമായ ടെറസ്സ്‌കൃഷി
വിശദീകരിക്കുന്ന പുസ്തകം കർഷകദിനത്തിലെ കാർഷികമേളയിൽ
വെച്ച് പ്രകാശനം ചെയ്യപ്പെട്ടതിൽ വളരെയധികം സന്തോഷിക്കുന്നു.
0 comments:
Post a Comment