സുഹൃത്തേ,
തളിപ്പറമ്പ് സീയെല്ലെസ് ബുക്സ് പ്രസിദ്ധീകരിച്ച വര്ക്കലശ്രീകുമാറിന്റെ അര്‍ദ്ധനിമീലിതം(കഥകള്‍) എന്ന പുസ്തകത്തിന്റെ പ്രകാശനം
ശ്രുതിലയോല്സവം 2010 ന്റെ ആഘോഷ ത്തോടനുബന്ധിച്ച്
ഡോ . ടി .എന്‍ സീമ ടീച്ചര്‍ എം .പി നിര്‍വഹിച്ചു. ലീല എം ചന്ദ്രന് പുസ്തകം ഏറ്റു
വാങ്ങി.
പ്രൌഡഗംഭീരമായിരുന്നു ആഘോഷം
രാവിലെ 11 മണിക്ക് ചടങ്ങുകള്‍ ആരംഭിച്ചു ശ്രി: ഗോപി വെട്ടികാട് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ശ്രി : അനില്‍ കുര്യാത്തി സ്വാഗതം ആശംസിച്ചു..
തുടര്‍ന്ന് സീമ ടീച്ചര്‍ ഭദ്രദീപം കൊളുത്തി.
.
ശ്രിമതി ഇ .എം രാധ , കെ .പി ഉദയഭാനു , ഡോ . പി എസ് ശ്രികല, ശ്രി വി എസ് അജിത്, ശ്രി എം, രാംദാസ്, ഡോ രാജീവ് കുമാര്‍, ശ്രി, കെ. ജി സുരജ്, ശ്രി. എസ് സുരേഷ് കുമാര്‍ , ശ്രിമതി സന്ധ്യ എസ്, എന്‍ , ശ്രി. തുഷാര്‍ , ശ്രി. റെന്നി ജോണ്‍, ഡോ. ബിജു എബ്രഹാം, ശ്രി. പി.ബിജു എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.
പുരസ്കാരജേതാക്കള്‍ക്ക് മുഖ്യാതിഥികള്‍ സമ്മാനം വിതരണം ചെയ്തു.
ശ്രുതിലയം സ്മരണികയുടെ പ്രകാശനം ഡോ. സീമ ടീച്ചര്‍ നിര്‍വഹിച്ചു.
ശ്രി .ആശിഷ് മുംബൈ യാണ് കൃതജ്ഞത അര്‍പ്പിച്ചത് .
.ശ്രുതിലയം വെബ്സൈറ്റിന്റെ ഉത്ഘാടനം ശ്രി. കെ പി ഉദയഭാനു നിര്‍വഹിച്ചു...
ശ്രി . അനില്‍ കുരിയാത്തി, ശ്രി. പ്രേം കൃഷ്ണ, ശ്രിമതി. റീമ അജോയി എന്നിവരുടെ കവിത സമാഹാരങ്ങളും പ്രകാശിപ്പിക്കപ്പെട്ടു.
ഇത് വരെ നേരില്‍ കാണാതിരുന്ന ബ്ലോഗര്‍മാരും അംഗങ്ങളും പരസ്പരം പരിചയപ്പെട്ടു
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പരിപാടികള്‍, കവി അരങ്ങ്, എന്നിവ നടന്നു ..തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ഥികളുടെ ചിത്ര പ്രദര്‍ശനവും ,
സീയെല്ലെസ്സിന്റെ പുസ്തകങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
ശ്രുതിലയം അംഗങ്ങളും ബ്ലോഗര്‍മാരും പരസ്പരം കണ്ടുമുട്ടിയ വേദി അവിസ്മരണീയമായ ഒരനുഭവമാണ് നല്‍കിയത്
ഇത്തരമൊരു ചടങ്ങില്‍ സംബന്ധിക്കാന്‍ അവസരം കിട്ടിയതിനും ഈ ദിനം ആഘോഷ പൂര്‍ണ്ണമാക്കാന്‍ പരമാവധി ആളുകള്‍ വളരെ ക്ലേശങ്ങള്‍ സഹിച്ചും എത്തിച്ചേര്‍ന്നതിനും ഞങ്ങള്‍ സീയെല്ലെസ്സ് ബുക്സിന്റെ പേരിലും ശ്രുതിലയം കമ്മ്യുണിറ്റി യുടെ പേരിലും നന്ദിയും സ്നേഹവും അറിയിക്കുന്നു .
Thursday, December 23, 2010
Subscribe to:
Post Comments (Atom)
2 comments:
nalla report chechi...bhavukangal..
ഓ... നല്ലൊരു റിപ്പോര്‍ട്ട്.. ശരിക്കും മനസ്സിലുള്ള ചിത്രങ്ങളും.... നന്ദി ടീച്ചറെ...
ഹൃദയപൂര്‍വ്വം...
Post a Comment