കറുത്തസ്വപ്നത്തില്‍ ഒരു മുല്ലപ്പെരിയാര്‍
ബാബു മാത്യു മുബൈ
സുഹൃത്തേ,
തളിപ്പറമ്പ് സീയെല്ലെസ് ബുക്സിന്റെ പുതിയ പുസ്തകമായ കറുത്ത സ്വപ്നത്തില്‍ ഒരു മുല്ലപ്പെരിയാര്‍ എന്ന കവിതാസമാഹാരം 29.01.11നു ശനിയാഴ്ച വൈകുന്നേരം കണ്ണൂര്‍ ജില്ലയിലെ മണിക്കടവ് സെന്റ് തോമസ് ഹൈ സ്കൂള്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ചേരുന്ന സാംസ്കാരികസമ്മേളനത്തില്‍ വച്ച് കോണ്‍ഗ്രസ് നിയമസഭാകക്ഷിചീഫ് വിപ്പും,ഇരിക്കൂര്‍ എം എല്‍ എ യുമായ ശ്രീ കെ.സി.ജോസഫ്,തലശ്ശേരിരൂപതാ കോര്‍പ്പറേറ്റീവ് മാനേജര്‍ ഫാദര്‍ ജെയിംസ്ചെല്ലംകോട്ടിനു നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിക്കുന്നു.
സി.ഐ.ടി.യു മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി സഖാവ് പി ആര്‍ കൃഷ്ണന്‍,ഉളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബെന്നി തോമസ്,മണിക്കടവ് സെന്റ് തോമസ് പള്ളി വികാരി ഫാദര്‍ മാത്യു പയ്യാമ്മാക്കല്‍ സീയെല്ലെസ് ബുക്സ് മാനേജിംഗ് ഡയറക്ടര്‍ ശ്രീമതി.ലീല എം ചന്ദ്രന്‍,ജനപ്രതിനിധികള്‍,സാംസാരിക നായകര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും .
പ്രസ്തുത ചടങ്ങിലേയ്ക്കു ഏവരേയും സ്വാഗതം ചെയ്യുന്നു.
സ്നേഹപൂര്‍വം
പ്രസാധകര്‍,
സീയെല്ലെസ് ബുക്സ് ,
തളിപ്പറമ്പ.
25.01.2011
Monday, January 24, 2011
പുസ്തക പ്രകാശനം
Posted by ജന്മസുകൃതം at 9:57 PM 0 comments
Saturday, December 25, 2010
തളി പ്പറമ്പ് സീയെല്ലെസ് ബുക്സിന്റെ ഏറ്റവും പുതിയ പുസ്തകം
വര്‍ക്കല ശ്രീകുമാറിന്റെ കഥകളുടെ സമാഹാരം അര്‍ദ്ധനിമീലിതം
എഴുതിയ കഥകള്‍ എല്ലാം തന്നെ പുരസ്കാരങ്ങള്‍ക്ക് അര്ഹമാകുക എന്ന അപൂര്‍വ സൌഭാഗ്യം വര്‍ക്കല ശ്രീ കുമാറിന് ഉണ്ട് പദ പ്രയോഗങ്ങളുടെ മാജിക് അദ്ദേഹത്തിന്റെ കഥകളെ കൂടുതല്‍ സുന്ദരമാക്കുന്നു.
വായനക്കാരന്റെ ഹൃദയത്തിലേയ്ക്ക് ഇറങ്ങിച്ചെന്നു സംവദിക്കാനുള്ള ചാതുര്യം അംഗീകരിക്കാതെ വയ്യാ. അര്‍ദ്ധ നിമീലി ത ത്തിലെ ഓരോ കഥകളും അത് വെളിപ്പെടുത്തുന്നു .
ഈ പുസ്തകം ലഭിക്കുവാന്‍ ദയവായി ബന്ധപ്പെടുക.
മാനേജര്‍ ,
സീയെല്ലെസ് ബുക്സ് ,
തളി പ്പറ മ്പ് .പി.ഒ
കണ്ണൂര്‍ .670141
ph.9747203420
Posted by ജന്മസുകൃതം at 4:14 AM 0 comments
Thursday, December 23, 2010
സീയെല്ലെസ്സ് ബുക്സിന്റെ പുസ്തക പ്രകാശനവും ശ്രുതിലയോല്സവവും
തളിപ്പറമ്പ് സീയെല്ലെസ് ബുക്സ് പ്രസിദ്ധീകരിച്ച വര്‍ക്കലശ്രീകുമാറിന്റെ അര്‍ദ്ധനിമീലിതം(കഥകള്‍) എന്ന പുസ്തകത്തിന്റെ പ്രകാശനം
ശ്രുതിലയോല്സവം 2010 ന്റെ ആഘോഷ ത്തോടനുബന്ധിച്ച്
ഡോ . ടി .എന്‍ സീമ ടീച്ചര്‍ എം .പി നിര്‍വഹിച്ചു. ലീല എം ചന്ദ്രന്‍ പുസ്തകം ഏറ്റു
വാങ്ങി.
പ്രൌഡഗംഭീരമായിരുന്നു ആഘോഷം
രാവിലെ 11 മണിക്ക് ചടങ്ങുകള്‍ ആരംഭിച്ചു ശ്രി: ഗോപി വെട്ടികാട് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ശ്രി : അനില്‍ കുര്യാത്തി സ്വാഗതം ആശംസിച്ചു..

തുടര്‍ന്ന് സീമ ടീച്ചര്‍ ഭദ്രദീപം കൊളുത്തി.
.

ശ്രിമതി ഇ .എം രാധ , കെ .പി ഉദയഭാനു , ഡോ . പി എസ് ശ്രികല, ശ്രി വി എസ് അജിത്, ശ്രി എം, രാംദാസ്, ഡോ രാജീവ് കുമാര്‍, ശ്രി, കെ. ജി സുരജ്, ശ്രി. എസ് സുരേഷ് കുമാര്‍ , ശ്രിമതി സന്ധ്യ എസ്, എന്‍ , ശ്രി. തുഷാര്‍ , ശ്രി. റെന്നി ജോണ്‍, ഡോ. ബിജു എബ്രഹാം, ശ്രി. പി.ബിജു എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.
പുരസ്കാരജേതാക്കള്‍ക്ക് മുഖ്യാതിഥികള്‍ സമ്മാനം വിതരണം ചെയ്തു.




ശ്രുതിലയം സ്മരണികയുടെ പ്രകാശനം ഡോ. സീമ ടീച്ചര്‍ നിര്‍വഹിച്ചു.
ശ്രി .ആശിഷ് മുംബൈ യാണ് കൃതജ്ഞത അര്‍പ്പിച്ചത് .
.ശ്രുതിലയം വെബ്‌സൈറ്റിന്റെ ഉത്ഘാടനം ശ്രി. കെ പി ഉദയഭാനു നിര്‍വഹിച്ചു...
ശ്രി . അനില്‍ കുരിയാത്തി, ശ്രി. പ്രേം കൃഷ്ണ, ശ്രിമതി. റീമ അജോയി എന്നിവരുടെ കവിത സമാഹാരങ്ങളും പ്രകാശിപ്പിക്കപ്പെട്ടു.



ഇത് വരെ നേരില്‍ കാണാതിരുന്ന ബ്ലോഗര്‍മാരും അംഗങ്ങളും പരസ്പരം പരിചയപ്പെട്ടു
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പരിപാടികള്‍, കവി അരങ്ങ്, എന്നിവ നടന്നു ..തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ഥികളുടെ ചിത്ര പ്രദര്‍ശനവും ,
സീയെല്ലെസ്സിന്റെ പുസ്തകങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
ശ്രുതിലയം അംഗങ്ങളും ബ്ലോഗര്‍മാരും പരസ്പരം കണ്ടുമുട്ടിയ വേദി അവിസ്മരണീയമായ ഒരനുഭവമാണ് നല്‍കിയത്
ഇത്തരമൊരു ചടങ്ങില്‍ സംബന്ധിക്കാന്‍ അവസരം കിട്ടിയതിനും ഈ ദിനം ആഘോഷ പൂര്‍ണ്ണമാക്കാന്‍ പരമാവധി ആളുകള്‍ വളരെ ക്ലേശങ്ങള്‍ സഹിച്ചും എത്തിച്ചേര്‍ന്നതിനും ഞങ്ങള്‍ സീയെല്ലെസ്സ് ബുക്സിന്റെ പേരിലും ശ്രുതിലയം കമ്മ്യുണിറ്റി യുടെ പേരിലും നന്ദിയും സ്നേഹവും അറിയിക്കുന്നു .
Posted by ജന്മസുകൃതം at 2:27 AM 2 comments
Saturday, September 18, 2010
തളിപ്പറമ്പ് സീയെല്ലെസ്സ് ബുക്സിന്റെ ഏറ്റവും പുതിയ പുസ്തകങ്ങള്‍
ബ്ലോഗില്‍ നിന്നും അല്ലാതെയും തെരഞ്ഞെടുക്കപ്പെട്ട
സ്വദേശികളും പ്രവാസികളുമായ എഴുത്തുകാരുടെ
48 കവിതകള്‍ ഉള്‍ക്കൊള്ളുന്ന ദലമര്‍മ്മരങ്ങള്‍,
21 കഥകള്‍ അടങ്ങിയ സാക്ഷ്യ പത്രങ്ങള്‍ ,
ശ്രീ ഷാജി നായരമ്പലത്തിന്റെ
35 കവിതകളുടെ സമാഹാരം വൈജയന്തി.
ദലമര്‍മ്മരങ്ങള്‍.,
പ്രതികൂല സാഹചര്യങ്ങളെയും നാവില്‍ പടര്‍ന്ന അര്‍ബുദ ത്തെയും കവിതയുടെ വഴിയിലൂടെ അതിജീവിക്കാന്‍ ശ്രമിച്ചിട്ടും
വിധിയുടെ മുന്നില്‍ കീഴടങ്ങേണ്ടി വന്ന ,ബ്ലോഗ്,കമ്മ്യുനിടി എന്നിവയിലെ നിത്യ സാന്നിദ്ധ്യമായി
എല്ലാവരുടെയുംസ്നേഹപാത്രമായിരുന്ന കൊച്ചുകവയിത്രി
രമ്യ ആന്റണിക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ദലമര്മ്മരങ്ങള്‍
കവിതയുടെ ചൈതന്യഭൂപടം എന്നാണ് അവതാരികയില്‍
ശ്രീ പി.കെ ഗോപി വിശദീകരിച്ചിട്ടുള്ളത്.
സാക്ഷ്യ പത്രങ്ങള്‍ 
ചെറുകഥകളുടെ തനതു ശൈലി കൈവിടാതെ,ആശാവഹമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് രചിക്കപ്പെട്ടിട്ടുള്ള സാക്ഷ്യപത്രത്തിലെ കഥകള്‍ കഥാരാമത്തിലെ വര്‍ണ്ണ പുഷ്പങ്ങള്‍ ആയി
ശ്രീ ബാബു മാത്യു വിന്റെ വിശകലനം സാക്ഷ്യപ്പെടുത്തുന്നു.
വൈജയന്തി
വൃത്ത നിബദ്ധമായ 35കവിതകളാണ് ഷാജി നായരമ്പലത്തിന്റെ വൈജയന്തിയിലുള്ളത്.
മുഖം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മലയാള കവിതക്ക് ഒരു പുനര്‍ജനി
താളവും ഈണവുമുള്ള കവിതകള്‍ അന്യം നിന്നു പോകാതെ , പുതുതലമുറക്ക് അവയോട് ആഭിമുഖ്യമുണ്ടാക്കുവാന്‍ തികച്ചും യോഗ്യമാണ് ഷാജിയുടെ കവിതകള്‍
ശ്രീ എന്‍ കെ ദേശമാണു വൈജയന്തിക്കു അവതാരിക എഴുതിയിരിക്കുന്നത്
ദല മര്മ്മരങ്ങളിലും സാക്ഷ്യപത്രങ്ങളിലും വൈജയന്തിയിലും വിഭിന്നങ്ങളായ ചിന്തകളും രചനാരീതികളും ആണുള്ളത്.
വായനക്കാരന്റെ മനസ്സിനെ തൊട്ടു ണര്ത്താന്‍ പര്യാപ്തമാണ് അവ.
ഏവരുടെയും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
Posted by ജന്മസുകൃതം at 11:52 AM 1 comments
Friday, September 10, 2010
കഴിവുണ്ട് എങ്കിലും വേണ്ടത്ര പരിഗണന കിട്ടാത്തവര്‍ക്ക് ഒരു കൈത്താങ്ങാണ് സീയെല്ലെസ് ബുക്സ് .
2007 ജൂണ്‍ 30 നു തുടക്കം കുറിച്ച ഒരു കൊച്ചു സംരംഭം
.
വലിയ വാഗ്ദാനങ്ങള്‍ ഒന്നും ഞങ്ങള്‍ക്ക് നല്‍കാന്‍ ഇല്ല. എങ്കിലും ലോകത്തിന്റെ ഏതു കോണില്‍ നിന്ന്ആവശ്യപ്പെട്ടാലും
പുസ്തകപ്രസിദ്ധീകരണ കാര്യത്തില്‍ നിങ്ങള്‍ ചെയ്യേണ്ടുന്ന ജോലി നിങ്ങള്‍ക്കായി ഞങ്ങള്‍ ചെയ്തുതരുന്നു.
ഇത് വരെ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് ഇതാണ്.
1 ലൌ ലി ഡാഫോഡില്‍സ് ...(നോവല്‍.)...ലീല എം ചന്ദ്രന്‍
പ്രകാശനം _.ശ്രീ. ടി.പത്മനാഭന്‍
സ്വീകര്‍ത്താവ്._ ശ്രീ.ടി .എന്‍ പ്രകാശ്
അവതാരകന്‍ _ഡോ.പ്രൊഫ.പ്രിയ ദര്‍ശന്‍ ലാല്‍ ....
സ്ഥലം _തളിപ്പറമ്പ്
തിയതി _..30 .06 .07 .
2 കണ്ണാടി ച്ചില്ലുകള്‍ (കവിതകള്‍) ശ്രീജാ ബാലരാജ് (യു.എസ്.എ ) .
പ്രകാശനം _ ശ്രീ.എം കെ. സാനു.
സ്വീകര്‍ത്താവ് - ശ്രീ. ബാലചന്ദ്രന്‍ ചുള്ളിക്കാട്
അവതാരകന്‍ -_ ശ്രീ.ബാലചന്ദ്രന്‍ ചുള്ളിക്കാട്.
സ്ഥലം _എറണാകുളം ..
തിയതി._22 12 2007
3 ഹൃദയങ്ങള്‍ പറയുന്നത് (ഓര്‍ക്കുട്ട് കവിതകള്‍) 44 കവികള്‍
പ്രകാശനം_ശ്രീ.കുഞ്ഞപ്പ പട്ടാന്നൂര്‍
സ്വീകര്‍ത്താവ് _ശ്രീ .കരുണാകരന്‍ പുതുശ്ശേരി.
അവതാരക._ ശ്രീമതി . ലീല. എം ചന്ദ്രന്‍
സ്ഥലം ........കണ്ണൂര്‍
തിയതി 06 12 2008
4 പ്രയാണം ( കവിതകള്‍ )
പ്രിയ ഉണ്ണികൃഷ്ണന്‍ (യു .എസ്.എ)
പ്രകാശനം _ശ്രീ.യു.കെ.കുമാരന്‍.
സ്വീകര്‍ത്താവ് _.മുഞ്ഞനാട് പത്മകുമാര്‍
. അവതാരകന്‍ _ ശ്രീ.ജി .ഇന്ദു ഗോപന്‍ .
സ്ഥലം_പാലക്കാട്
തിയതി 07 .12 .2008
5 നെയ്ത്തിരികള്‍ (കഥകള്‍) ലീല എം ചന്ദ്രന്‍.
പ്രകാശനം ശ്രീ.കരിവെള്ളൂര്‍ മുരളി.
സ്വീകര്‍ത്താവ് ശ്രീ.സന്തോഷ് കീഴാറ്റൂര്‍
അവതാരകന്‍ ശ്രീ.ടി .എന്‍ പ്രകാശ്
സ്ഥലം തളിപ്പറമ്പ്
തിയതി 23 .07 .2009
6 സ്വപ്നങ്ങള്‍ (കവിതകള്‍) സപ്ന അനു ബി ജോര്‍ജ് (മസ്കറ്റ് )
പ്രകാശനം ശ്രീ മേലത്ത് ചന്ദ്ര ശേഖരന്‍
സ്വീകര്‍ത്താവ് ശ്രീ.കെ. .ബാലകൃഷ്ണന്‍
അവതാരകന്‍ ബാബു മാത്യു (മുംബൈ)
സ്ഥലം തളിപ്പറമ്പ്
തിയതി 28 .12 .2009.
7 . സ്വപ്നങ്ങളിലേയ്ക്കുള്ള വഴികള്‍ (കവിതകള്‍ ) ബിനു എം ദേവസ്യ
(ഇംഗ്ലീഷ് പരിഭാഷയടക്കം - അച്ചടിയില്‍ )
8.ദലമര്‍മ്മരങ്ങള്‍ (കവിതാ സമാഹാരം.)
ബ്ലോഗ് കവിതകള്‍
പ്രകാശകന്‍ .ശ്രീ.പപ്പന്‍ മുറിയാത്തോട്
സ്വീകര്‍ത്താവ് .ശ്രീ.ബാലകൃഷ്ണന്‍ പാപ്പിനിശ്ശേരി
അവതാരകന്‍ .ശ്രീ.പി.കെ.ഗോപി.
വേദി.തളിപ്പറമ്പ് മൂത്തേടത്ത് ഹൈ സ്കൂള്‍
തിയതി.28 .08 .2010
9. സാക്ഷ്യപത്രങ്ങള്‍ (കഥാ സമാഹാരം )
ബ്ലോഗ് കഥകള്‍
പ്രകാശകന്‍ .ശ്രീ.വത്സന്‍ അഞ്ചാം പീടിക
സ്വീകര്‍ത്താവ് .ഡോ .പ്രിയദര്‍ശന്‍ലാല്‍
അവതാരകന്‍ .ശ്രീ.ബാബു മാത്യു മുംബൈ
വേദി.തളിപ്പറമ്പ് മൂത്തേടത്ത് ഹൈ സ്കൂള്‍
തിയതി.28 .08 .2010
10. വൈജയന്തി.(കവിതാ സമാഹാരം) ഷാജി നായരമ്പലം
അവതാരകന്‍ ശ്രീ.എന്‍.കെ.ദേശം
വേദി.ഇടപ്പിള്ളി ചങ്ങമ്പുഴ പാര്‍ക്ക് ,എറണാകുളം
തിയതി.12 .09 .2010
11.അര്‍ദ്ധനിമീലിതം (കഥകള്‍ )വര്‍ക്കലശ്രീകുമാര്‍
പ്രകാശക :ശ്രീമതി സീമ ടീച്ചര്‍ ,എം.പി.
സ്വീകര്‍ത്താവ് :ലീല എം ചന്ദ്രന്‍
വേദി :വൈ ലോപ്പിള്ളി സംസ്കൃതി ഭവന്‍,തിരുവനന്തപുരം.
തിയതി :19.12.2010
12. കറുത്ത സ്വപ്നത്തില്‍ ഒരു മുല്ലപ്പെരിയാര്‍ (കവിതകള്‍ )ബാബു മാത്യൂ ,മുംബയ്
അവതാരകന്‍:പ്രൊഫ.മാത്യു ഉലകുംതറ
വേദി പാരീഷ് ഹാള്‍, മീരാ -ഭയന്തര്‍ റോഡ്
തിയതി :11.1.11
Posted by ജന്മസുകൃതം at 9:33 PM 0 comments
Tuesday, September 7, 2010
സ്വാഗതം
രണ്ട് പുസ്തകങ്ങള്‍(ദലമര്‍മ്മരങ്ങള്‍ -കവിതാ സമാഹാരം,സാക്ഷ്യ പത്രങ്ങള്‍ -കഥാ സമാഹാരം )
2010 ആഗസ്റ്റ് 28 നു
തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളില്‍ വെച്ചു രാവിലെ കൃത്യം 10 .30 .നു
പ്രകാശനം ചെയ്യപ്പെടുകയാണ് .
അതോടൊപ്പം ഒരു ഇന്റര്‍നെറ്റ് കൂട്ടായ്മ കൂടി അവിടെ സംഘടിപ്പിക്കുന്നു.
ഇന്റര്‍നെറ്റ് മീറ്റ് എന്ന് പറയുമ്പോള്‍ അതില്‍
ബ്ലോഗേര്‍സ്, ബ്ലോഗ് റീഡേഴ്സ്, ഓര്‍ക്കുട്ടേര്‍സ്, മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഇടപെടുന്നവര്‍,
കൂട്ടം എന്ന മലയാളം കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍,
ഇന്റര്‍നെറ്റ് എന്ന അത്ഭുതലോകത്തെ കുറിച്ച് അറിയാന്‍ താല്പര്യമുള്ളവര്‍
അങ്ങനെ എല്ലാവര്‍ക്കും പങ്കെടുക്കാം.
അതിരുകളില്ലാ ത്ത വിവരവിനിമയവും സൌഹൃദവുമാണ് ഈ ഇന്റര്‍നെറ്റ് കൂട്ടായ്മ ഉന്നം വെക്കുന്നത്.
കഥ- കവിത സമാഹാരങ്ങളെ പ്പ റ്റി യുള്ള ചര്‍ച്ചക ളും
ബ്ലോഗിനെക്കുറിച്ചും, അതിന്റെ വിവിധ സാധ്യതകള്‍
എങ്ങനെ സ്വയം ഫല പ്രദമാക്കാന്‍ കഴിയും എന്നതിനെക്കുറിച്ചും ഉള്ള
ബോധവല്‍ക്കരണ ക്ലാസ്സുകളും ഉണ്ടാകും.
പരസ്പരം അറിയാനും അറിവ് നേടാനും ഉള്ള ഈ അവസരം,
സാന്നിധ്യം കൊണ്ട് ധന്യമാക്കുവാന്‍ ,
പ്രായഭേദമെന്യേ
താല്പര്യമുള്ള ,ഏവരേയും
സ്വാഗതം ചെയ്യുന്നു.
Posted by ജന്മസുകൃതം at 6:06 AM 0 comments
Wednesday, January 13, 2010
ജന്മശിഷ്ടം
ഒരു ആയുസ്സ് മുഴുവന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ഹോമിച്ചിട്ടും ......എന്നെങ്കിലും ഒരിക്കല്‍ എന്തെങ്കിലും രോഗം മൂലമോ, പ്രായാധിക്യം മൂലമോ ശയ്യാവലംബി ആകുമ്പോള്‍ ശിശ്രൂഷിക്കാനാളില്ലാതെ..ആരാലും വെറുക്കപ്പെട്ട്, “വിരമിക്കല്‍ വീട് ” എന്നോമനപ്പേരിട്ട് വിളിക്കുന്ന വയോജന മന്ദിരങ്ങളിലേക്കും, ആശുപത്രിക്കിടക്കകളിലേക്കും, സ്വന്തം വീട്ടിലേ തന്നെ ഒരു മൂലയിലേക്കും മറ്റും വലിച്ചെറിയപ്പെടുന്ന കുറേ മനുഷ്യ ജന്മങ്ങളുടെ സ്വപനങ്ങള്‍ക്ക് മുന്‍പില്‍ ഞാനിത് സമര്‍പ്പിച്ചു കൊള്ളുന്നു.
ജന്മശിഷ്ടം
തെക്കിനിക്കോലോത്തെ ഉമ്മറപ്പടിയിലെ
തൂണിനരികില്‍ ക്ലാവുപുരണ്ടോരോട്ടുകിണ്ടി
ചാണകം നാറുന്ന, ചിതലുകളോടുന്ന
തറയിലിരിക്കുമവനോരു നിര്‍ഭാഗ്യവാന്‍..!
ആതിഥ്യമരുളിയോന്‍, തീര്‍ത്ഥംതളിച്ചോന്‍
യാഗശാലകളില്‍ മേല്‍ശാന്തിയായോന്‍
മോറിവെയ്ക്കാനാരുമില്ലാതെ ക്ലാവുപുരണ്ട്
ഭ്രഷ്ടനാക്കപ്പെട്ടോ,നിവനൊരു പടുജന്മം!
വിപ്രതിപത്തിയേറും മോറുകള്‍
ചാമ്പലും മണലുമൊത്തുള്ള കൂട്ടുകള്‍
അവനില്‍ നിറച്ചു നിണമൊഴുകും വടുക്കളും
എന്നും വിങ്ങലൊഴിയാത്ത വിരൂപതയും!
പൂര്‍വികശാപമോ മുജ്ജന്മപാപമോ
മുന്‍പേപറന്നവര്‍ മറന്നിട്ടുപോയതോ
അപരാധമെന്തേ ചെയ്തെന്നറിയില്ലിന്ന്,
നാശമ്പിടിച്ചോനെന്നുള്ള പ്രാക്കുകള്‍ ബാക്കി!
തട്ടിന്‍ പുറത്തോ...?, ആക്രിക്കടയിലോ...?
ആതുരാലയത്തിലെ ചില്ലിന്‍ കൂട്ടിലോ...?
ഇനിയവന്റന്ത്യമെന്നുള്ള ചോദ്യം
ഭാവിത്തുലാസില്‍ നര്‍ത്തനമാടുമ്പോഴും
പുളിതേച്ച കുളിയും, കളഭം ചാര്‍ത്തലും,
ഹാരമണിയലും തീര്‍ത്ഥം തളിക്കലും
സ്വപ്നാടനമായ് അവന്റന്തരംഗത്തില്‍
വിരിക്കുന്നു ചുവന്നപട്ടുവീണ്ടും..!!
സസ്നേഹം
അച്ചൂസ്
Posted by ഭ്രാന്തനച്ചൂസ് at 7:40 PM 0 comments
