Tuesday, July 14, 2009
Posted by ശരത് എം ചന്ദ്രന് at 8:26 AM 1 comments
Wednesday, March 4, 2009
തത്വമസ്സി ....
നിശബ്ദമീ ഭൂമി ....
കരങ്ങളില്‍ ദൈന്യത ....
നിലാവില് ഭീകരം
ദേവനീ ഇരുട്ടില്‍ അനാഥനാണ് ....... ഞാനും
പറക്കമുറ്റാത്ത നിശാശലഭങ്ങള്‍
ഭ്രാന്തമായി അലറുന്ന ചീവീടുകള്‍
പകല്‍ വെളിച്ചം കടക്കാത്ത ശ്രീകോവില്‍
ദേവാ നീ അനാഥനാണ് ...... ഞാനും
കാട്ടുപൂക്കളെന്‍ കരങ്ങളില്‍
അര്‍പ്പിക്കാന്‍ വെള്ളനൂലില്ല
വെളിച്ചമെന് കണ്‍കളില്‍
നള്‍കുവാന്‍ ശുദ്ധുയില്ലാ
ദേവാ നീയും ഞാനും അനാഥനാണ് .......
മാറാലകെട്ടിയ കളഭകൂട്ടുകള്‍
കൂത്താടി നുരയുന്ന തീര്‍ത്ഥകുടം
ചിതലരിച്ച പുരാണങ്ങള്‍
ഓവിലിഴയുന്ന വിഷങ്ങള്‍
ദേവാ നിന്നെ പോലെ ഞാനും തീര്‍ത്തുമനാഥനാണ് .......
ചുറ്റമ്പലത്തില്‍ തളംകെട്ടികിടന്ന ഭക്തിയെവിടെ
ശീവേലിക്ക് തിടമ്പേറ്റിയ ഗജരാജനെവിടേ
നിറമാല കെട്ടിയ പെണ്‍കരങ്ങളെവിടേ
ഊട്ടപുരയില്‍ നിന്നുയരുന്ന നിവേദ്യരുചിയെവിടേ
ദേവാ ആരുമില്ലാതലയുന്ന ഞാനും നീയും അനാഥനാണ് ......
ഒത്തുതീര്‍പ്പാകാതെ കരകള്‍
കോടതികളില്‍ ദേവസാന്നിദ്ധ്യം
വ്യവഹാരങ്ങളില്‍ മനമുടക്കി
ധനസ്ഥിതിക്ക് മങ്ങലെല്‍ക്കുമ്പൊള്‍
ചുവപ്പ് നാടയില്‍ കുരുങ്ങുമീ ഞാനും നീയും
തത്വമസ്സി .......... അറിവതില്ല എനിക്കിപ്പൊഴുമിതിനര്‍ത്ഥം
Posted by റിനി ശബരി at 12:52 AM 4 comments
Friday, February 27, 2009
നിങ്ങള്‍ പറയൂ ..........

സമയം കൊല്ലുവാന്‍ തിരിച്ചങ്ങൊട്ട്
ചെറുപ്പവാക്കുകളില്‍ അശ്ലീലം
ആദ്യമാദ്യം നാണം ..
പിന്നെ പിന്നെ ത്വര സിരകളില്‍
വിരലുകള്‍ താനേ ചലിച്ചതിന് പിന്നാലെ ..
താലികെട്ടിയവന് വിസ്മ്രിതിയില്
അക്ഷരം തേടീ പോയ മകള്‍ അമ്മയേ തേടി ..
കണ്ടതില്ല ,, കാമുകന് കട്ടോണ്ട് പോയി ...
പുതുമ നശിച്ചരാവില്‍ പുതിയ കാമുകന്
തുടരേ ഉറക്കമില്ലാത്ത രാത്രികള്‍ ...
ശരീരം പുറംതള്ളുന്ന നിണം പോലും
തടഞ്ഞ് നിര്‍ത്തിയ കാമുകന് ..
നല്ലൊരു കച്ചവടകാരന് .
രക്ഷപെട്ടൊടി വന്നപ്പൊള്‍
മകളുടെ കൈയ്യില്‍ സ്വന്തം അച്ഛണ്ടെ മകന് ...
അമ്മയില്ലാത്ത രാത്രികളില്‍ മകള്‍ക്ക് അച്ഛണ്ടെ സമ്മാനം ..
തെറ്റ് ,,, ആരുടെ .... നിങ്ങള്‍ പറയൂ ...
Posted by റിനി ശബരി at 9:36 PM 6 comments