അഞ്ചു പുസ്തകങ്ങള്‍
2014 ജനുവരി 19 ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന പുസ്തകപ്രകാശന വേദിയില്‍ ശ്രീ.മനോജ് രവീന്ദ്രന്‍ ആയിരുന്നു അധ്യ ക്ഷന്‍ . കോസ്റ്റ് ഗാര്‍ഡ് ഡയര്‍ക്ടര്‍ ശ്രീ ടി ആര്‍ ചന്ദ്രദത്ത് എച്ച്മുക്കുട്ടിയുടെ 'അമ്മീമ്മക്കക്കഥകള്‍ ' , ശ്രീ വി ആര്‍ സന്തോഷിനു നല്‍കി ചടങ്ങിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് കുഞ്ഞൂസിന്റെ "നീര്‍മിഴിപ്പൂക്കള്‍ " ശ്രീ രാജു റാഫേല്‍ , ശ്രീമതി സബീന പൈലിക്ക് നല്‍കിയും റൈയ് നി ഡ്രീംസിന്റെ അഗ്നിച്ചിറകുകള്‍ , ശ്രീ മണിലാല്‍ , ശ്രീമതി പ്രസന്ന ആര്യനു നല്‍കിയും പ്രകാശിപ്പിച്ചു . ഭാവാന്തരങ്ങളുടെ പ്രകാശനം നടത്തിയത് ശ്രീ. ശിവന്‍ കരാഞ്ചിറയാണ്. ശ്രീ ലിജു സേവ്യര്‍ പുസ്തകം ഏറ്റു വാങ്ങി. ശ്രീ കുഴൂര്‍ വിത്സണ്‍ ചിരുകകള്‍ ചിലയ്ക്കുമ്പോള്‍ എന്ന കവിതാസമാഹാരം കലാവല്ലഭനു നല്‍കി പ്രകാശനം പൂര്‍ത്തിയാക്കി. എഴുത്തുകാരുടെ മറുപടി പ്രസംഗത്തിനു ശേഷം ശ്രീ ഫൈസല്‍ പകല്‍ക്കുറി ,ശ്രീ വിജയകുമാര്‍ ടി ജി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കുഴുര്‍ വിത്സണ്‍ കവിത ചൊല്ലി ചടങ്ങിനു മാറ്റ് കൂട്ടി.മൂന്നു പുസ്തകങ്ങളുടെ കവര്‍ ഡിസൈന്‍ ചെയ്ത റഫീക്കിനു വിഡ്ഢിമാന്‍ ഉപഹാരം നല്‍കി. കുഞ്ഞൂസ് സ്വാഗതവും ലീല എം ചന്ദ്രന്‍ നന്ദിയും പറഞ്ഞു.നൂറിലേറെ ബ്ലോഗര്‍മാരുടെ സാന്നിധ്യംചടങ്ങില്‍ ഉണ്ടായിരുന്നു.
****************************************************************
മനോജ് രവീന്ദ്രന്റെ അധ്യക്ഷപ്രസംഗം
1.എച്ച്മുക്കുട്ടിയുടെ അമ്മീമ്മക്കഥകള്‍
ടി ആര്‍ ചന്ദ്രദത്തില്‍ നിന്നും വി ആര്‍ സന്തോഷ് ഏറ്റുവാങ്ങുന്നു
2.കുഞ്ഞൂസിന്റെ
"നീര്‍മിഴിപ്പൂക്കള്‍''രാജുറാഫേല്‍ സബീനപൈലിക്കുനല്‍കുന്നു
4.കഥാ സമാഹാരമായ ഭാവാന്തരങ്ങള്‍ശിവന്‍കരാഞ്ചിറ ലിജുസേവ്യറിന് നല്‍കി പ്രകാശനം നടത്തുന്നു
5.കവിതാസമാഹാരം ചിരുകകള്‍ചിലയ്ക്കുമ്പോള്‍ കുഴൂര്‍വില്‍സനില്‍ നിന്നും കലാ വല്ലഭന്‍ ഏറ്റു വാങ്ങുന്നു